മാലിന്യ മുക്ത നവകേരളം: അലയമൺ പഞ്ചായത്തില്‍ കുട്ടികളുടെ ഹരിതസഭ
1481144
Friday, November 22, 2024 6:54 AM IST
അഞ്ചല്‍: മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി അലയമൺ പഞ്ചായത്തില്‍ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേര്‍ന്ന ഹരിതസഭ പ്രസിഡന്റ് എം. ജയശ്രീ ഉദ്ഘാടനം ചെയ്തു.
മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നിരവധി പ്രവര്‍ത്തികളാണ് പഞ്ചായത്ത് നടപ്പിലാക്കി വരുന്നത്. പുതുതലമുറയായ കുട്ടികളില്‍ മാലിന്യ നിര്‍മാര്‍ജനം, സംസ്കരണം എന്നിവയില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുട്ടികള്‍ക്കായി കാമ്പയിന് സംഘടിപ്പിക്കുന്നതെന്നും ജയശ്രീ പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. പ്രമോദ്, സെക്രട്ടറി ആര്. ബിജുകുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്മാര്, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പഞ്ചായത്തിലെ വിവിധ സ്കൂളുകളില്‍ നിന്നുമായി 50 ഓളം കുട്ടികള്‍ ഹരിത സഭയില്‍ പങ്കെടുത്തു. കുട്ടികള്‍ക്കുള്ള ട്രോഫികള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും വിതരണം ചെയ്തു.