ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മ ബസിടിച്ച് മരിച്ചു
1480947
Thursday, November 21, 2024 10:45 PM IST
കരുനാഗപ്പള്ളി: ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മ ബസിടിച്ച് മരിച്ചു. ഭർത്താവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മാരാരിത്തോട്ടം ആൽത്തറമൂടിന് സമീപം കഴിഞ്ഞ ദിവസം വൈകുന്നേരം ഉണ്ടായ വാഹനാപകടത്തിലാണ് സംഭവം.
ശൂരനാട് തണ്ടാശേരിൽ സുനീറ ബീവി (48)യാണ് മരിച്ചത്. കരുനാഗപ്പള്ളി കേരള ഫീഡ്സിലെ താത്കാലിക ജീവനക്കാരിയായിരുന്നു. ഭർത്താവ് സമദ് നിസാര പരുക്കളോട ആശുപത്രിയിൽ ചികിത്സ തേടി.
കരുനാഗപ്പള്ളിയിൽ നിന്നും ശാസ്താംകോട്ട ഭാഗത്തേക്ക് പോയ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചായിരുന്നു അപകടം. സുനീറ ബീവിയുടെ മക്കൾ: ഷെലീമ, ഷെഹ്നസ്, ഷെമീന.