പ്രവാസി കോൺഗ്രസ് ബ്ലോക്ക് കൺവൻഷൻ നടന്നു
1480774
Thursday, November 21, 2024 6:36 AM IST
കൊട്ടാരക്കര: കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് പത്തനാപുരം - തലവൂർ ബ്ലോക്ക് കൺവൻഷൻ ചെങ്ങമനാട് തരകൻസ് ഓഡിറ്റോറിയത്തിൽ നടന്നു. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കുമ്മിൾ സാലി ഉദ്ഘാടനം ചെയ്തു.
കൊല്ലം ജില്ലയിലെ പാസ്പോർട്ട് ഓഫീസിൽ എത്തുന്നവർക്ക് ഇരിപ്പിടവും മറ്റ് അത്യാവശ്യ സംവിധാനങ്ങളും ഒരുക്കുന്നതിനും, ജില്ലയിലെ നോർക്ക ഓഫീസിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണുന്നതിനും പ്രവാസി പെൻഷൻ മുതലായവയുടെ മന്ദീഭവിച്ച അവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലയിലുടനീളം പ്രതിഷേധം നടത്താൻ യോഗം തീരുമാനിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം സലാഹുദീൻ, ജില്ലാ വൈസ് പ്രസിഡന്റ് വർഗീസ് തരകൻ, ജില്ലാ ജനറൽ സെക്രട്ടറി കിഴക്കേത്തെരുവിൽ പി. ബാബു, അബ്ദുൽ റഷീദ്, തലവൂർ ബ്ലോക്ക് പ്രസിഡന്റ് റെന്നി ജോൺ, നസീർ, നവാസ് ഖാൻ, അനസ്, ജിജോ പനവേലിൽ എന്നിവർ പ്രസംഗിച്ചു.