മെഡിക്കൽ, എൻജിനീയറിംഗ് മോഡൽ എൻട്രൻസ് പരീക്ഷ
1480780
Thursday, November 21, 2024 6:36 AM IST
കൊല്ലം: കരുനാഗപ്പള്ളി നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും മെന്റർ നീറ്റ് അക്കാഡമിയും സംയുക്തമായി മെഡിക്കൽ, എൻജിനീയറിംഗ് (നീറ്റ്-കീം) മോഡൽ എൻട്രൻസ് പരീക്ഷ നടത്തുന്നു. 24 ന് കരുനാഗപ്പള്ളി മോഡൽ എച്ച്എസ്എസിൽ രാവിലെ 10 മുതൽ ഒന്നുവരെയാണ് സമയം. തുടർന്ന് ഒന്ന്, രണ്ട്, മൂന്ന് റാങ്ക് ലഭിക്കുന്ന വിദ്യാർഥികൾക്ക് യഥാക്രമം 10,000, 5000, 3000 രൂപ കാഷ് അവാർഡ്, സർട്ടിഫിക്കറ്റ് ഒപ്പം മെമന്റോയും നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ റെജി സമ്മാനം വിതരണം ചെയ്യും.
ആദ്യ 50 റാങ്കുകാരെ സർട്ടിഫിക്കറ്റും മെമന്റോയും നൽകി ആദരിക്കും. പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റും നീറ്റ് മോഡൽ ക്വസ്റ്റ്യൻ ബാങ്കും നൽകുമെന്ന് സംഘാടകർ അറിയിച്ചു. വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കുമായി സൗജന്യ കരിയർ ഗൈഡൻസ്, മോട്ടിവേഷൻ ക്ലാസുകൾ കരിയർ ഗുരു ഡോ.അജൽ അക്കര നയിക്കും. പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികൾക്കും റാങ്കിന് അനുസരിച്ച് സ്കോളർഷിപ്പോടുകൂടിയ നീറ്റ്, കീം, എൻഡിഎ കോച്ചിംഗ് പഠനം ലഭ്യമാണെന്ന് മെന്റർ ഡയറക്ടർ ശിവൻ പിള്ള അറിയിച്ചു.