ഫാത്തിമ മാതാ നാഷണൽ കോളജിൽ കാലാവസ്ഥാ വ്യതിയാന സെമിനാർ നടത്തി
1481147
Friday, November 22, 2024 6:54 AM IST
കൊല്ലം: ആഗോള താപനത്തിന്റെ ശാസ്ത്രീയ വശത്തെ സംബന്ധിച്ച് ഫാത്തിമ മാതാ കോളജിലെ ഭൗതിക ശാസ്ത്ര വിഭാഗം സംഘടിപ്പിച്ച സെമിനാറിൽ കുസാറ്റി ലെ ശാസ്ത്രജ്ഞൻ ഡോ. ദീപക് കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.
ഫാത്തിമ മാതാ നാഷണൽ കോളജിൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റ്, സയൻസ് ക്ലബ്, ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി, പിടിഎ എന്നിവയുടെ ആഭിമുഖ്യത്തിലാണ് " ഗ്ലോബൽ വാമിംഗ് - സയൻസ് ബിഹൈൻഡ് ദ സീൻ" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചത്.
കൊച്ചിൻ യൂണിവേഴ്സിറ്റി റഡാർ ഗവേഷണ കേന്ദ്രത്തിലെ വിസിറ്റിഗ് സയന്റിസ്റ്റ് ഡോ. ദീപക് ഗോപാലകൃഷ്ണൻ വിദ്യാർഥികളുമായി സംവാദം നടത്തി.
കോളജ് പ്രിൻസിപ്പൽ ഡോ. സിന്ധ്യ കാതറിൻ മൈക്കിൾ അധ്യക്ഷത വഹിച്ചു. ഡോ. ഷീന മേരി, ഡോ. സച്ചിൻ, ഡോ. വിജയശ്രീ, ടെന്നിസൺ എന്നിവർ നേതൃത്വം നൽകി.