റെയിൽവേ പ്ലാറ്റ്ഫോ മിൽ അന്തിയുറങ്ങിയ വയോധികയെ പോലീസ് രക്ഷപെടുത്തി
1480533
Wednesday, November 20, 2024 6:20 AM IST
കൊല്ലം: ഒരാഴ്ചയായി റെയിൽവേ പ്ലാറ്റ്ഫോമിൽ അന്തിയുറങ്ങിയ വയോധികയെ കൊല്ലം വനിതാ പോലീസ് സ്റ്റേഷനിലെ ഉദ്യാഗസ്ഥർ രക്ഷപെടുത്തി.
കൊല്ലം ചന്ദനത്തോപ്പ് മാമൂട് സജിനാ മൻസിലിൽ പരേതനായ മൈതീൻ കുഞ്ഞിന്റെ ഭാര്യ ഉമയിബാ ബീവി (61) ആണ് മക്കൾ ആരും സംരക്ഷിക്കാത്തത് മൂലം ഒരാഴ്ചയായി കൊല്ലം റെയിൽവേ പ്ലാറ്റ്ഫോമിൽ അന്തിയുറങ്ങിയത് .
ഭർത്താവിന്റെ മരണ ശേഷം മകൾക്ക് ഒപ്പമായിരുന്നു താമസിച്ച് വന്നത് . മകൻ വിവാഹ ശേഷം ഉമ്മയെ സംരക്ഷിക്കാറില്ലായിരുന്നുവെന്നും ഇവർ കണ്ണിരോടെ പറഞ്ഞു . മകൾക്ക് ഒപ്പം കഴിഞ്ഞ് വരവെ പ്രസവ ശുശ്രൂഷ ജോലിക്ക് പലയിടത്തും പോയിരുന്നു. കോവിഡ് കാലം വന്നതോടെ ജോലിക്ക് പോവാൻ കഴിയാതെ വന്നു. തുടർന്ന് മകളുടെ വീട്ടിൽ നിന്ന് പോവാൻ ബുദ്ധിമുട്ടാവുകയും , രണ്ട് പ്രാവശ്യം പോലീസ് സ്റ്റേഷനിൽ മക്കൾ സംരക്ഷിക്കുന്നില്ല എന്ന് പരാതിയും നൽകിയിരുന്നു. ഒരാഴ്ച മുമ്പ് വീട് വിട്ട് ഇറങ്ങി റെയിൽവേ പ്ലാറ്റ് ഫോമിൽ കഴിയുകയും കഴിഞ്ഞ ദിവസം റെയിൽവേ പോലീസ് കണ്ടത്തുകയുമായിരുന്നു വെന്ന് ഉമയിബാ ബീവി പറഞ്ഞു.
തുടർന്ന് കൊല്ലം വനിതാ പോലീസ് സ്റ്റേഷനിൽ എത്തിച്ച ഇവരെ പിന്നീട് ആലപ്പുഴവള്ളിക്കുന്നത്ത് പ്രവർത്തിക്കുന്ന മാതൃ ജോതി എന്ന സ്ഥാപനത്തിൽ എത്തിച്ചു. മാതൃ ജോതി ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാൻ പ്രശാന്ത്, മാനേജിംഗ് ട്രസ്റ്റി ധന്യ എന്നിവർ കൊല്ലം വനിതാ പോലീസ് സ്റ്റേഷനിൽ എത്തി പോലീസ് ഉദ്യാഗസ്ഥ വിനിതയിൽ നിന്ന് ഉമയിബാ ബിവിയെ ഏറ്റെടുക്കുകയായിരുന്നു.