കൊമ്പൻ ചെല്ലിക്കെതിരേ മരുന്ന് തളിക്കൽ തുടങ്ങി
1480787
Thursday, November 21, 2024 6:36 AM IST
ചാത്തന്നൂർ: കേരരക്ഷ പദ്ധതിയുടെ ഭാഗമായി 4000 തെങ്ങുകളിൽ തെങ്ങിന്റെ മണ്ട വൃത്തിയാക്കി മരുന്ന് തളിക്കുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ചന്ദ്രകുമാർ നിർവഹിച്ചു.
കേരകർഷക സൊസൈറ്റി കാരംകോട് വാർഡ് കൺവീനർ മണ്ണീട് രവിയുടെ പുരയിടത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.
പഞ്ചായത്തംഗം സിന്ധു ഉദയൻ അധ്യക്ഷത വഹിച്ചു. ചാത്തന്നൂർ കേര കർഷക സൊസൈറ്റി സെക്രട്ടറി വൈ. തോമസ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. സജീവ് കുമാർ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിനി അജയൻ, ചാത്തന്നൂർ കേര കർഷക സൊസൈറ്റി പ്രസിഡന്റ് വലലൻ, ട്രഷർ ജി. ദിവാകരൻ, കാർഷിക വികസന സമിതി അംഗം വിനോദ്, കേരകർഷക സൊസൈറ്റി വാർഡ് കൺവീനർ എസ്. കിഷോർ കുമാർ എന്നിവർ പ്രസംഗിച്ചു.
കൃഷി ഓഫീസർ മനോജ് ലൂക്കോസ് പദ്ധതി വിശദീകരിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ കെ. ഷാജി, കേരകർഷക സൊസൈറ്റി വാർഡ് തല കൺവീനർമാർ, കേര കർഷകർ തുടങ്ങിയവർ പങ്കെടുത്തു. ചാത്തന്നൂർ അഗ്രോ സർവീസ് സെന്ററിന്റെ നേതൃത്വത്തിലാണ് തെങ്ങിന്റെ മണ്ട വൃത്തിയാക്കി കൊമ്പൻ ചെല്ലി- ചെമ്പൻ ചെല്ലിയ്ക്ക് എതിരേയുള്ള മരുന്ന് തെങ്ങിന്റെ കവിളുകളിൽ നിറയ്ക്കുന്നത്. മരുന്നു തള്ളിയ്ക്കാനായി കൃഷി ഭവനിൽ അപേക്ഷ നൽകിയ കേരകർഷകരെ ചാത്തന്നൂർ അഗ്രോ സെന്റർ ഭാരവാഹികൾ ഫോണിൽ ബന്ധപെടും. മരുന്നു തളിക്കുന്നത്തിന് ഒരുതെങ്ങിന് 25 രൂപ പ്രകാരം നൽകേണ്ടതാണ്.