കൊ​ല്ലം : സി​പി​ഐ ദേ​ശീ​യ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വും മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന കാ​നം രാ​ജേ​ന്ദ്ര​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക ദി​ന​മാ​യ ഡി​സം​ബ​ർ എ​ട്ടി​ന് ജി​ല്ലാ കൗ​ൺ​സി​ലി​ന്‍റെആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ൽ സ​മു​ചി​ത​മാ​യി ആ​ച​രി​ക്കും.

അ​നു​സ്മ​ര​ണ സ​മ്മേ​ള​നം വൈ​കുന്നേരം നാ​ലി​ന് ജ​യ​ൻ സ്മാ​ര​ക ഹാ​ളി​ൽ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം ഉ​ദ്ഘാ​ട​നം ചെ​യ്യും.​അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം കൊ​ല്ലം എം​എ​ൻ സ്മാ​ര​ക ഹാ​ളി​ൽ ചേ​ർ​ന്നു. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി പി ​.എ​സ്. സു​പാ​ൽ എം​എ​ൽ​എ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ജി ​.ലാ​ലു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം എ .​ബി​ജു ,സി​പി​ഐ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ .സാം ​കെ ഡാ​നി​യേ​ൽ,എം​എ​സ് താ​ര, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ ആ​ർ. വി​ജ​യ​കു​മാ​ർ, ഹ​ണി ബെ​ഞ്ച​മി​ൻ, ജി.​ബാ​ബു, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.