കൊ​ട്ടാ​ര​ക്ക​ര: ലോ​ക പ്ര​മേ​ഹ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ബ്ലൂ ​റിം​ഗ് ഫൗ​ണ്ടേ​ഷ​ൻ, മു​നി​സി​പ്പാ​ലി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന ദി ​ഗ്രേ​റ്റ് കൊ​ട്ടാ​ര​ക്ക​ര വാ​ക്ക​ത്തോ​ൺ-2024 നാ​ളെ രാ​വി​ലെ എ​ട്ടി​ന് ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ നി​ന്ന് ആ​രം​ഭി​ക്കും.

മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എ​സ്.​ആ​ർ. ര​മേ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റൂ​റ​ൽ എ​സ്പി കെ.​എം. സാ​ബു മാ​ത്യു ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. ഐ​എം​എ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​ബി​ജു നെ​ൽ​സ​ൺ ഡ​യ​ബ​റ്റി​ക് ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും. മാ​ർ​ത്തോ​മ ജൂ​ബി​ലി മ​ന്ദി​ര​ത്തി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ർ. ര​ശ്മി ഉ​ദ്ഘാ​ട​നം ചെ​യ്യും.

മു​ൻ​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ വ​ന​ജ രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഐ​എം​എ കൊ​ട്ടാ​ര​ക്ക​ര യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഡോ. ​മാ​ത്യു ജേ​ക്ക​ബ് സ​ന്ദേ​ശം ന​ൽ​കും. വി​വി​ധ സാം​സ്കാ​രി​ക, സാ​മൂ​ഹി​ക, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ,

എ​സ്പി​സി, എ​ൻ​എ​സ്എ​സ്, ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ വാ​ക്ക​ത്തോ​ണി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എ​സ്.​ആ​ർ. ര​മേ​ശ്, പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ഒ. രാ​ജു​ക്കു​ട്ടി, കൗ​ൺ​സി​ല​ർ തോ​മ​സ്. പി. ​മാ​ത്യു, വി​നോ​ദ് ജോ​ൺ, സോ​ണി ജോ​ർ​ജ്, അ​ജേ​ഷ് പ​ണി​ക്ക​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.