കൊ​ല്ലം: ശാ​സ്താം​കോ​ട്ട ഡി​ബി കോ​ള​ജി​ൽ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന മാ​ധ്യ​മ സെ​മി​നാ​ർ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്ന​ത് പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ന്നു​വെ​ന്നും ഇ​ത്ത​രം പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ടാ​നു​ള്ള പു​തു​വ​ഴി​ക​ൾ മാ​ധ്യ​മ​ങ്ങ​ൾ തേ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. കെ.​സി. പ്ര​കാ​ശ് അ​ധ്യ​ക്ഷ​നാ​യി. മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സി.​പി. രാ​ജ​ശേ​ഖ​ര​ൻ മോ​ഡ​റേ​റ്റ​റാ​യി. ഇ​ൻ​ഡ്യ​ൻ മാ​ധ്യ​മ​ങ്ങ​ൾ ഇ​ന്ന​ലെ ഇ​ന്ന് നാ​ളെ എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.

പി.​എ​സ്. സു​രേ​ഷ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ - ശ​ത്രു​വും മി​ത്ര​വും, ഡി. ​ജ​യ​കൃ​ഷ്ണ​ൻ അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളും വി​ശ്വാ​സ്യ​ത​യും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​സം​ഗി​ച്ചു. ജ​യ​ൻ ഇ​ട​ക്കാ​ട് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ തൊ​ഴി​ൽ പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സ് ന​യി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗം അ​നി​ൽ എ​സ്. ക​ല്ലേ​ലി​ഭാ​ഗം, തു​ണ്ടി​ൽ നൗ​ഷാ​ദ്, എ​സ്. അ​നി​ൽ, പി.​ടി. ശ്രീ​കു​മാ​ർ, ഡോ. ​രാ​ധി​കാ​നാ​ഥ്, ഡോ. ​എ​സ്. ജ​യ​ന്തി, വി.​ആ​ർ. അ​പ​ർ​ണ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.