പാണ്ടിത്തിട്ട പള്ളിയിൽ തിരുനാൾ നാളെ മുതൽ
1480781
Thursday, November 21, 2024 6:36 AM IST
പുനലൂർ: തലവൂർ പാണ്ടിത്തിട്ട ദിവ്യരക്ഷക ദേവാലയത്തിൽ ക്രിസ്തുരാജന്റെ തിരുനാളിന് നാളെ വൈകുന്നേരം ആറിന് ഇടവക വികാരി റവ. ഡോ. ക്രിസ്റ്റി ജോസഫ് കൊടിയേറ്റും. തുടർന്ന് സെന്റ് മേരീസ് കത്തീഡ്രൽ സഹവികാരി ഫാ. വിപിൻ മാർട്ടിൻ ദിവ്യബലിയും വചനപ്രഘോഷണവും നടത്തും. ഫാ. യൂജിൻ ഫെർണാണ്ടസ് സഹകാർമികനായിരിക്കും.
23 ന് വൈകുന്നേരം ആറിന് പുനലൂർ രൂപത കെസിവൈഎം ഡയറക്ടർ ഫാ. ബിബിൻ സെബാസ്റ്റ്യൻ ദിവ്യബലിയും വചനപ്രഘോഷണവും നടത്തും. തുടർന്ന് ഭക്തിനിർഭരമായ പ്രദക്ഷിണം.
24 ന് രാവിലെ 10 ന് ആഘോഷമായ തിരുനാൾ സമൂഹബലിയ്ക്ക് പുനലൂർ സെന്റ് മേരീസ് കത്തീഡ്രൽ വികാരി റവ ഡോ. ജോൺസൺ ജോസഫ് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് കൊടിയിറക്ക് സ്നേഹവിരുന്ന്.
രാത്രി ഏഴിന് കുട്ടികളുടെ കലാസന്ധ്യ എന്നിവ നടക്കുമെന്ന് ഇടവക വികാരി റവ. ഡോ. ക്രിസ്റ്റി ജോസഫ്, സെക്രട്ടറി നെബു, ട്രഷറർ ജോൺ, തിരുനാൾ കൺവീനർ ക്ലമന്റ് എന്നിവർ അറിയിച്ചു.