ആസാം സ്വദേശിയെ വെട്ടികൊ ന്ന കേസിൽ അതിഥിതൊ ഴിലാളിക്ക് ജീവപര്യന്തം തടവും പിഴയും
1480535
Wednesday, November 20, 2024 6:20 AM IST
അഞ്ചൽ : അഞ്ചൽ ചന്തമുക്കിന് സമീപമുള്ള അറഫാ ചിക്കൻ കടയില്‍ ജോലി നോക്കി വന്നിരുന്ന ആസാം സ്വദേശിയായ യുവാവിനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആസാം സ്വദേശിക്ക് കഠിന തടവും പിഴയും. ആസാം സ്വദേശി അബ്ദുല്‍ അലി (24) നെയാണ് കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി പി.എൻ. വിനോദ് ജീവപര്യന്തം കഠിന തടവിനും ഒരുലക്ഷം രൂപ പിഴ ഒടുക്കാനും വിധിച്ചത്. സുഹൃത്തും ആസാം സ്വദേശിയുമായ ജലാലുദീന്‍ (26) നെയാണ് അബ്ദുല്‍ അലി വെട്ടികൊലപ്പെടുത്തിയത്.
2020 ഫെബ്രുവരിയിലായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. അഞ്ചൽ സ്വദേശിയായ അലിയാരുകുഞ്ഞ് നടത്തുന്ന ചിക്കൻ കടയിലെ ജോലിക്കാരായിരുന്നു പ്രതിയും കൊല്ലപ്പെട്ട ജലാലുദീനും. ചിക്കന്‍ കടയോട് ചേര്‍ന്നുള്ള കെട്ടിടത്തിലായിരുന്നു ഇരുവരും താമസിച്ചു വന്നിരുന്നത്. പ്രതിയായ അബ്ദുല്‍ അലി രാത്രിയില്‍ ഏറെ നേരം മൊബൈൽ നോക്കിയിരിക്കുന്നത് ജലാലുദീൻ ചോദ്യം ചെയ്തിരുന്നു.
ഇതിന്റെ മുന്വരാഗ്യത്തെ തുടര്‍ന്നു പുലർച്ചെ അഞ്ചോടെ കോഴിയെ വെട്ടുന്ന കത്തി ഉപയോഗിച്ച് ജലാലുദീനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ദേഹമാസകലം 43 ഓളം വെട്ടുകളാണ് ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ ജലാലുദീന്‍ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. നിലവിളി കേട്ടുണർന്ന മറ്റ് അന്യസംസ്ഥാന തൊഴിലാളികളെയും പ്രതി വെട്ടാൻ ശ്രമിച്ചെങ്കിലും ഓടി രക്ഷപെടുകയായിരുന്നു.
കൊലയ്ക്ക് ശേഷം ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവ സമയത്ത് അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന സിഎല്‍ സുധീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.
പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ ജി മുണ്ടക്കൽ ഹാജരായി. രണ്ട് ദൃക്സാക്ഷികള്‍ ഉള്‍പ്പടെ നിരവധി സാക്ഷികള്‍ രേഖകള്‍ ഉള്‍പ്പടെ പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി