വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു
1481146
Friday, November 22, 2024 6:54 AM IST
കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണം കപ്പലണ്ടിമുക്ക് എകെഡിഎ ഹാളിൽ നടന്നു. ജില്ലാ ജനറൽ സെക്രട്ടറി ജോജോ കെ. ഏബ്രഹാം അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സർക്കാർ വാടക കെട്ടിടത്തിൽ വ്യാപാരം നടത്തുന്ന വ്യാപാരികളുടെ മേൽ അടിച്ചേല്പിച്ച 18 ശതമാനം നികുതി കേരളത്തിലെ ചില്ലറ വ്യാപാര മേഖലയാകെ തകർത്തു. കോർപ്പറേറ്റുകൾക്ക് മാത്രം വളരാനുള്ള അവസരമാണ് ഉണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് ബി. രാജീവ്, വൈസ് പ്രസിഡന്റുമാരായ നേതാജി ബി. രാജേന്ദ്രൻ, കരിക്കോട് എൻ. രാജീവ്, ജില്ലാ സെക്രട്ടറിമാരായ എ.അൻസാരി പള്ളിമുക്ക്, എ.കെ. ജോഹർ, എസ്. രമേശ് കുമാർ ( ടിഎംഎസ് മണി ), ജോൺസൺ ജോസഫ്, പരമേശ്വരൻ നായർ, രവികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.