കേരളാ പോലീസ് 2000 ബാച്ച് വാര്‍ഷികാഘോഷം
1546177
Monday, April 28, 2025 2:01 AM IST
കാഞ്ഞങ്ങാട്: കേരള പോലീസ് 2000 ബാച്ച് കാസര്‍ഗോഡ് 25-ാം വാര്‍ഷികാഘോഷവും കുടുംബസംഗമവും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പി.പ്രദീപന്, ടി.വിനോദ്കുമാര്‍, എസ്.മുരുകന് എന്നിവര്‍ക്കുള്ള യാത്രയയപ്പും രാജ് റസിഡന്‍സി ഹാളില്‍ സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് ഡിവൈഎസ് പി ബാബു പെരിങ്ങോത്ത് ഉദ് ഘാടനം ചെയ്തു. കെ.കെ.രതീശന് അധ്യക്ഷതവഹിച്ചു. കെ. വി.ജഗദീശന്, എം.മഹേന്ദ്രന്, അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.