അജാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കിണര്‍ മലിനമാക്കി
1546171
Monday, April 28, 2025 2:01 AM IST
കാഞ്ഞങ്ങാട്: അജാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ കുടിവെള്ളത്തിന് വേണ്ടി ഉപയോഗിക്കുന്ന കിണറില്‍ സാമൂഹ്യദ്രോഹികള്‍ കോഴിമാലിന്യം നിക്ഷേപിച്ച് മലിനമാക്കി.
ഇന്നലെ വൈകുന്നേരത്തോട് കൂടിയാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്. കെഎസ്ഇബിയുടെ ട്രാന്‍സ്ഫോമര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരുടെ ശ്രദ്ധയില്‍പ്പെടുകയും പ്രസ്തുത വിവരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു.
ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുഹമ്മദ്കുഞ്ഞി, ജെപിഎച്ച്എന്‍ അശ്വതി, ക്ലാര്‍ക്ക് ആകാശ് എന്നിവര്‍ സ്ഥലം സന്ദര്‍ശിക്കുകയും വിവരം മെഡിക്കല്‍ ഓഫീസര്‍ ഡോ.അനില്‍കുമാര്‍ അറിയിക്കുകയുംചെയ്തു. ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്കുകയു ചെയ്യ്തു.