വന്ദേഭാരത് എക്സ്പ്രസില്‍ ആംബുലന്‍സ് കോച്ച് അനുവദിക്കണം: റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം
1479863
Sunday, November 17, 2024 7:25 AM IST
കാഞ്ഞങ്ങാട്: മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വന്ദേഭാരത് എക്സ്പ്രസില്‍ ഒരു ആംബുലന്‍സ് കോച്ച് അനുവദിക്കണമെന്ന് കാഞ്ഞങ്ങാട്ട് നടന്ന റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം കൂട്ടായ്മ രൂപീകരണയോഗം ആവശ്യപ്പെട്ടു.
വടക്കൻ ജില്ലകളിൽ നിന്ന് നിരവധി പേർ തിരുവനന്തപുരത്തെ ആര്‍സിസി, ശ്രീചിത്ര തുടങ്ങിയ ആശുപത്രികളിലേക്ക് വിദഗ്ധ ചികിത്സ തേടി പോകുന്നുണ്ട്. മണിക്കൂറുകള്‍ക്കകം ചികിത്സ ലഭിക്കേണ്ട രോഗികളെ റോഡ് മാര്‍ഗം കൊണ്ട് പോകുന്നതിന് വേണ്ടിവരുന്ന സമയത്തിൽ നല്ലൊരു ഭാഗം ലാഭിക്കാൻ വന്ദേഭാരത് പ്രയോജനപ്പെടുത്താനാകുമെന്ന് യോഗം ചൂണ്ടിക്കാട്ടി.
റെയില്‍വേ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ ബോധവത്കരണ പരിപാടികൾ നടത്താൻ യോഗം തീരുമാനിച്ചു. കൂക്കള്‍ ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സി.കെ. നാസർ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ എം. ബല്‍രാജ്, പാലക്കി സി. കുഞ്ഞാമദ് ഹാജി, മാനുവല്‍ കുറിച്ചിത്താനം, ദിലീപ് മേടയില്‍, എ.ഹമീദ് ഹാജി, ഹമദ് കുണിയ, എം.ഇബ്രാഹിം, സുറൂര്‍ മൊയ്തു ഹാജി, ഇബ്രാഹിം മൂലക്കാടത്ത്, മുഹമ്മദ് ജൂനിയര്‍ ബെസ്റ്റോ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി മാനുവല്‍ കുറിച്ചിത്താനം - പ്രസിഡന്റ്, റസാഖ് ശങ്കരാചാര്യ, ദിലീപ് മേടയില്‍, എ.പി. റഹ്മത്തുല്ല - വൈസ് പ്രസിഡന്റുമാര്‍, സി.കെ. നാസര്‍ - ജനറല്‍ സെക്രട്ടറി, ഇബ്രാഹിം മൂലക്കാടത്ത്, എം. അബ്ദുള്‍ നിസാര്‍, മുഹമ്മദ് ജൂനിയര്‍ ബെസ്റ്റോ - സെക്രട്ടറിമാര്‍, അഹ്മദ് കിര്‍മാണി - ട്രഷറര്‍, ഹമീദ് കുണിയ - പിആര്‍ഒ, എം.ബല്‍രാജ്, പാലക്കി സി.കുഞ്ഞാമദ് ഹാജി, ബാലകൃഷ്ണന് കൂക്കള്‍, സുറൂര്‍ മൊയ്തു ഹാജി, എം. ഇബ്രാഹിം, എ. ഹമീദ് ഹാജി - രക്ഷാധികാരികള്‍ എന്നിവരെ തെരഞ്ഞെടുത്തു.