കാസര്‍ഗോഡ് സാരീസ് മേളയില്‍ 46,739 രൂപയുടെ വിൽപന
1479012
Thursday, November 14, 2024 6:15 AM IST
കാസര്‍ഗോഡ്: കളക്ടറേറ്റില്‍ നടന്ന കാസര്‍ഗോഡ് സാരീസ് വിപണന മേള ജില്ലാ പഞ്ചായത്ത് ജീവനക്കാര്‍ക്കുള്ള ഡ്രസ് കോഡ് സാരി തെരഞ്ഞടുത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് സാരി നല്കി ആദ്യ വില്പന നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. മനു, അഡ്വ. എസ്.എന്‍. സരിത, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത് കുമാര്‍, കാസർഗോഡ് സാരീസ് സ്പെഷ്യല്‍ ഓഫീസര്‍ ആദില്‍ മുഹമ്മദ്, കാസർഗോഡ് സാരീസ് പ്രസിഡന്റ് കെ. മാധവ ഹെരള തുടങ്ങിയവര്‍ പങ്കെടുത്തു.
മേളയില്‍ 46,739 രൂപയുടെ വിറ്റുവരവുണ്ടായി. 60 കാസര്‍ഗോഡ് സാരീസ് ഉത്പന്നങ്ങളുടെ വില്പന നടന്നു.
കൂടുതലും സാരികളാണ് വിറ്റത്. സാരികള്‍, മുണ്ടുകള്‍, ലുങ്കികള്‍, ടവ്വലുകള്‍, ചുരിദാര്‍ ടോപ്പ് മെറ്റീരിയലുകള്‍ തുടങ്ങി വിവിധ ഉത്പന്നങ്ങളാണ് വിപണനത്തിനെത്തിയത്.