കെട്ടിടനിർമാണ സെസ് ഗഡുക്കളായി പിരിച്ചെടുക്കണം: ലെൻസ്ഫെഡ്
1479856
Sunday, November 17, 2024 7:25 AM IST
കാസർഗോഡ്: കെട്ടിടനിർമാണ തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള സെസ് ഗഡുക്കളായി പിരിച്ചെടുക്കണമെന്ന് ലെൻസ്ഫെഡ് ജില്ലാ കൺവൻഷൻ സർക്കാരിനോടാവശ്യപ്പെട്ടു.
വീടുകൾക്ക് കെട്ടിട നമ്പർ ലഭിക്കണമെങ്കിൽ നിർമാണച്ചെലവിന്റെ തോത് അനുസരിച്ചുള്ള സെസ് ഒറ്റത്തവണയായി അടക്കണമെന്ന സർക്കാർ ഉത്തരവ് പിൻവലിച്ച് സാമ്പത്തിക പ്രതിസന്ധികൾ മൂലം ദുരിതമനുഭവിക്കുന്ന സാധാരണക്കാരെ സഹായിക്കണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു.
ചെങ്കല്ല്, മണ്ണ്, മെറ്റൽ എന്നിവയുടെ ഉത്പാദനത്തിൽ ജില്ലയിൽ അടിക്കടി ഉണ്ടാകുന്ന സ്തംഭനം ഒഴിവാക്കാൻ ജില്ലാ ഭരണകൂടം ശാശ്വത നടപടികൾ കൈക്കൊള്ളണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു.
എൻ.എ. നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.വി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. സി.എച്ച്. കുഞ്ഞമ്പു എംഎൽഎ, സംസ്ഥാന പ്രസിഡന്റ് സി.എസ്. വിനോദ് കുമാർ, സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ, ഇ.പി. ഉണ്ണകൃഷ്ണൻ, എ.സി. മധുസൂദനൻ, എം.വി. അനിൽ കുമാർ, എം. വിജയൻ, മുഹമ്മദ് റാഷിദ്, ജോയ് ജോസഫ്, എച്ച്.ജി. വിനോദ് കുമാർ, രമേശൻ കടവത്ത്, ഉദയകുമാർ മല്ലം, സജി മാത്യു, പി. രാജൻ, നിയാസ് അഹമ്മദ് എന്നിവർ പ്രസംഗിച്ചു.