ചി​റ്റാ​രി​ക്കാ​ൽ: ത​ല​ശേ​രി സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചി​റ്റാ​രി​ക്കാ​ലി​ല്‍ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക്ക​ര​ണ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. കാ​രി​ത്താ​സ് ഇ​ന്ത്യ, കേ​ര​ള ക​ത്തോ​ലി​ക് ബി​ഷ​പ്പ് കൗ​ണ്‍​സി​ല്‍, കേ​ര​ള സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് ഫോ​റം എ​ന്നി​വ​യു​ടെ ഏ​കോ​പ​ന​ത്തോ​ടെ കേ​ര​ള​ത്തി​ലെ 32 രൂ​പ​ത​ക​ളി​ല്‍ ന​ട​പ്പാ​ക്കി​വ​രു​ന്ന "സ​ജീ​വം" ല​ഹ​രി വി​രു​ദ്ധ ക്യാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സെ​മി​നാ​ര്‍ ന​ട​ത്തി​യ​ത്.

വ​ർ​ധി​ച്ചു വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ളി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നു​മാ​യി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ന് അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ (ഗ്രേ​ഡ്) എ​ൻ.​ജി. ര​ഘു​നാ​ഥ​ന്‍ നേ​തൃ​ത്വം ന​ല്‍​കി.

സെ​മി​നാ​റി​നു​ശേ​ഷം ടി​എ​സ്എ​സ്എ​സ് ഫാ​മി​ലി കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ "കു​ടും​ബ പ്ര​ശ്ന​ങ്ങ​ളും അ​വ​യു​ടെ അ​ടി​സ്ഥാ​ന കാ​ര​ണ​ങ്ങ​ളും" എ​ന്ന വി​ഷ​യ​ത്തി​ല്‍ മാ​താ​പി​താ​ക്ക​ള്‍​ക്കാ​യി ക്ലാ​സ് ന​ട​ത്തി. ഫാ​മി​ലി കൗ​ണ്‍​സി​ല​ര്‍ റോ​ഷ​ല്‍ മ​റി​യം ക്രി​സ്റ്റ​ഫ​ര്‍ ക്ലാ​സി​ന് നേ​തൃ​ത്വം ന​ല്‍​കി.