കൃഷിഭവന്റെ മതിലിലെ സിപിഎം ചുവരെഴുത്ത് നീക്കി
1479011
Thursday, November 14, 2024 6:15 AM IST
നീലേശ്വരം: സിപിഎം നീലേശ്വരം ഏരിയാ സമ്മേളനത്തിന്റെ പ്രചാരണത്തിനായി നീലേശ്വരം കൃഷിഭവന്റെ മതിലിൽ നടത്തിയ ചുവരെഴുത്ത് നീക്കി. സർക്കാർ ഓഫീസിന്റെ മതിൽ രാഷ്ട്രീയ പ്രചാരണത്തിനുപയോഗിക്കുന്നതിനെതിരെ നഗരസഭയിലെ യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ഇ. ഷജീറിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിരുന്നു.
എത്രയും പെട്ടെന്ന് ചുവരെഴുത്ത് നീക്കിയില്ലെങ്കിൽ കൃഷിഭവനു മുന്നിൽ പ്രത്യക്ഷ സമരം നടത്തുമെന്നും നിയമ നടപടികൾ സ്വീകരിക്കുമെന്നും കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ അറിയിച്ചതിനു പിന്നാലെയാണ് ചുവരെഴുത്ത് വെള്ളയടിച്ച് മായ്ച്ചത്. ഈ മാസം 26, 27 തീയതികളിൽ കോട്ടപ്പുറത്തും നീലേശ്വരം പാലസ് ഗ്രൗണ്ടിലുമായാണ് ഏരിയാ സമ്മേളനം നടക്കുന്നത്.