ബ​ന്ത​ടു​ക്ക: സം​സ്ഥാ​ന ജൂ​ണി​യ​ർ അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ ജാ​വ​ലി​ൻ ത്രോ​യി​ൽ ര​ണ്ടാം​സ്ഥാ​നം നേ​ടി​യ ഏ​ണി​യാ​ടി​യ​ലെ അ​ബ്ദു​ൽ ഖാ​ദ​റി​ന് കു​റ്റി​ക്കോ​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ജാ​വ​ലി​ൻ സ​മ്മാ​നി​ച്ചു.

സ്വ​ന്ത​മാ​യി ഒ​രു ജാ​വ​ലി​ൻ വാ​ങ്ങാ​നു​ള്ള സാ​മ്പ​ത്തി​ക​ശേ​ഷി​യി​ല്ലാ​ത്ത​തി​നാ​ൽ മു​ള​വ​ടി കൊ​ണ്ട് എ​റി​ഞ്ഞു​പ​ഠി​ച്ചാ​യി​രു​ന്നു ഇ​തു​വ​രെ അ​ബ്ദു​ൽ ഖാ​ദ​റി​ന്‍റെ പ​രി​ശീ​ല​നം.

ഏ​ണി​യാ​ടി​യി​ൽ ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന നീ​ല​ക​ണ്ഠ​ൻ നാ​യ​ർ, നി​യു​ക്ത മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് അ​ര​മ​ന, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജോ​സ് പാ​റ​ത്ത​ട്ടേ​ൽ, ബ​ല​രാ​മ​ൻ ന​മ്പ്യാ​ർ, ഷീ​ബ സ​ന്തോ​ഷ്, കു​ഞി​രാ​മ​ൻ ത​വ​നം, നേ​താ​ക്ക​ളാ​യ പ​വി​ത്ര​ൻ സി. ​നാ​യ​ർ, എ.​എ.​ജ. ലീ​ൽ, ഇ​ബ്രാ​ഹിം മൂ​ല, എം.​എ​ച്ച്. ഹ​നീ​ഫ, എം.​എ​ച്ച്. ഷാ​ഫി, ക​ല​ന്ത​ർ ഷാ​ഫി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.