ഗ്രൈന്ഡറില് ഷാള്‍ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
1478847
Wednesday, November 13, 2024 10:10 PM IST
കാസര്‍ഗോഡ്: തേങ്ങ ചിരകുന്നതിനിടെ ഗ്രൈന്ഡറില് ഷാള്‍ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മംഗല്പാടി ഉപ്പള ഗേറ്റ് അപ്നഗല്ലിയിലെ ഇബ്രാഹിമിന്റെ ഭാര്യ മൈമുന (47)യാണ് മരിച്ചത്. ഇന്നലെ രാവിലെ ആറോടെയാണ് അപകടം.
ഭക്ഷണം പാകം ചെയ്യാന്‍ തേങ്ങ ചിരവുന്നതിനിടെ അബദ്ധത്തില്‍ ഷാള്‍ ഗ്രൈൻഡറില് കുടുങ്ങി കഴുത്തു മുറുകുകയായിരുന്നു. ഉടന്‍തന്നെ ഉപ്പളയിലെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളുരുവിലെ ആശുപത്രിയിലേക്കു മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു.
യാത്രാമധ്യേയാണ് മരിച്ചത്. പരേതനായ മുഹമ്മദിന്റെയും നഫീസയുടെയും മകളാണ്. ഭര്‍ത്താവ് ഇബ്രാഹിം പൂനെയില്‍ വ്യാപാരിയാണ്. മക്കള്‍: സാബിത്ത്, സഫ, സാഹില്‍ (വിദ്യാര്‍ഥികള്‍).