ടാക്സി ഡ്രൈവർമാർ ധർണ നടത്തി
1478777
Wednesday, November 13, 2024 6:34 AM IST
വെള്ളരിക്കുണ്ട്: കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ ജില്ല 79 സോണിന്റെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് സബ് ആർടി ഓഫീസിന് മുൻപിൽ ധർണ നടത്തി.
വർധിച്ചുവരുന്ന കള്ള ടാക്സികൾക്കെതിരെയും അനധികൃത റെന്റ് എ കാറുകൾക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും, ടാക്സി വാഹനങ്ങളിൽ ജിപിഎസ് സംവിധാനം കൃത്യമായി നടപ്പിലാക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ ജിപിഎസ് റീചാർജ് തുക കുറയ്ക്കണമെന്നും കോൺട്രാക്ട് കാര്യേജ് പെർമിറ്റ് വാഹനങ്ങൾക്ക് വരുന്ന 105 രൂപ അരിയർ നിർത്തലാക്കണമെന്നും ഡ്രൈവർമാർ ആവശ്യപ്പെട്ടു.
സംസ്ഥാനസമിതി അംഗം ടോമി ഭീമനടി ഉദ്ഘാടനം ചെയ്തു. ജയൻ ചോയ്യംകോട് അധ്യക്ഷത വഹിച്ചു. ഉമേശൻ കള്ളാർ മുഖ്യപ്രഭാഷണം നടത്തി. അസ്ലം കാഞ്ഞങ്ങാട്, പ്രഭാകരൻ പെരിയ, ബഷീർ വെള്ളരിക്കുണ്ട്, ശിവദാസൻ ബിരിക്കുളം, ധനേഷ് ബളാംതോട് എന്നിവർ പ്രസംഗിച്ചു.