നെഹ്റു സ്മരണ; നാടെങ്ങും ശിശുദിനാഘോഷം
1479226
Friday, November 15, 2024 5:23 AM IST
നെഹ്റുവിനെ
തമസ്കരിക്കാനുള്ള ശ്രമം
പരാജയപ്പെടും: ഉണ്ണിത്താന്
കാഞ്ഞങ്ങാട്: രാജ്യത്തെ വര്‍ഗീയതയുടെ ഇരുട്ടില്‍ തളച്ചിടാനുള്ള ഗൂഢശ്രമം തകര്‍ത്തുകൊണ്ട് ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും വഴിത്താരയിലൂടെ ലോകത്തിന് മാതൃകയായി ഇന്ത്യയെ കെട്ടിപ്പടുത്ത നെഹ്റുവിനെ തമസ്ക്കരിക്കാന്‍ ശ്രമിക്കുന്നവരുടെ താത്പര്യം ഇന്ത്യന്‍ ജനത ഒന്നിച്ചുനിന്ന് പരാജയപ്പെടുത്തുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ 135-ാമത് ജന്മദിനത്തില് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നെഹ്റു പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. ടി.കെ. സുധാകരന് അനുസ്മരണ പ്രഭാഷണം നടത്തി.
കാസര്‍ഗോഡ്: ജില്ലാ ഭരണ സംവിധാനവും ജില്ലാ പഞ്ചായത്തും ജില്ലാ വിദ്യാഭ്യാസ വകുപ്പും ജില്ലാ ശിശുക്ഷേമസമിതിയും സംയുക്തമായി സംഘടിപ്പിച്ച ശിശുദിന റാലി അസാപ് പരിസരത്ത് എന്‍.എ . നെല്ലിക്കുന്ന് എംഎല്‍എ ഫ്ലാഗ് ഓഫ് ചെയ്തു. പ്രത്യേകം സജ്ജീകരിച്ച വാഹനത്തില്‍ കുട്ടികളുടെ രാഷ്ട്രപതിയും പ്രധാന മന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും കുട്ടികളുടെ പ്രതിനിധിയും റാലിയുടെ ഭാഗമായി. ജില്ലയിലെ 12 വിദ്യാലയങ്ങളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ഥികള്‍ റാലിയില്‍ അണിനിരന്നു. എസ്പിസി, എന്‍എസ്എസ്, സ്കൗട്ട്, ഗൈഡ്, റെഡ്ക്രോസ്, ബുള്‍ബുള്‍, ബാന്‍ഡ് മേളം ദഫ് തുടങ്ങിയവ റാലിയുടെ ആകര്‍ഷകങ്ങളായി.
സണ്‍റൈസ് പാര്‍ക്കില്‍ നടന്ന കുട്ടികളുടെ പാര്‍ലമെന്റ് കുട്ടികളുടെ പ്രധാനമന്ത്രി വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് കോണ്‍വന്റ് സ്കൂളിലെ എയ്ബല്‍ ജിന്‍സ് ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികളുടെ രാഷ്ട്രപതി മേലാങ്കോട്ട് ജിയുപിഎസില കെ.എസ്. വസുന്ധര അധ്യക്ഷത വഹിച്ചു. കുട്ടികളുടെ പ്രതിപക്ഷ നേതാവ് കീക്കാന്‍ ആര്‍എംഎം ജിയുപിഎസിലെ എം. ആവണി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് മുഖ്യാതിഥിയായി ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു.
എഡിഎം പി. അഖില്‍ ശിശുദിന സന്ദേശം നല്കി. ശിശുക്ഷേമ സമിതി സംസ്ഥാന എക്സിക്യുട്ടീവ് അംഗം ഒ.എം. ബാലകൃഷ്ണന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്, ഡിസിപിഒ ഷൈനി ഐസക്, കാസര്‍ഗോഡ് ഡിഇഒ വി. ദിനേശ, ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി ടി.എം.എ. കരീം, ട്രഷറര്‍ സി.വി. ഗിരീശന്, ജോയിന്റ് സെക്രട്ടറി ജയന് കാടകം, മാര്‍ത്തോമ്മ ബധിര വിദ്യാലയം മാനേജര്‍ ഫാ. മാത്യു ബേബി, എം.വി. നാരായണന്, വി. ശ്യാമള, പ്രവീണ്‍ പാടി എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ സ്പീക്കര്‍ കരിച്ചേരി ജിയുപിഎസിലെ പി. മാളവിക സ്വാഗതവും കുട്ടികളുടെ പ്രതിനിധി കീക്കാന്‍ ആര്‍എംഎം ജിയുപിഎസിലെ സഹന എം. റാവു നന്ദിയും പറഞ്ഞു.
എടത്തോട്: ശിശുദിനത്തോടനുബന്ധിച്ച് പരപ്പ മദര്‍ സവീന സ്കൂള്‍ വിദ്യാര്‍ഥികള്‍ എടത്തോട് ടൗണ്‍ വരെ ശിശുദിന റാലി നടത്തി.
എടത്തോട് ടൗണില്‍ നടന്ന പൊതുസമ്മേളനം പഞ്ചായത്ത് അംഗം ജോസഫ് വര്‍ക്കി കളരിക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മേഴ്സി ബി. കോയിക്കര അധ്യക്ഷത വഹിച്ചു.
ചിറ്റാരിക്കാൽ: തോമാപുരം സെന്റ് തോമസ് എൽപി സ്കൂളിൽ ശിശുദിനാഘോഷവും റാലിയും നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും പായസവിതരണവും നടന്നു.
അസി. മാനേജർ ഫാ. ആൽബിൻ തെങ്ങുംപള്ളിൽ, പിടിഎ പ്രസിഡന്റ് ഏബ്രഹാം തെന്നിപ്ലാക്കൽ, മദർ പിടിഎ പ്രസിഡന്റ് ഡോ. ജിറ്റ്സി ജോമേഷ്, കെ.സി. ലൈസമ്മ, മഞ്ജു ജെ. തയ്യിൽ എന്നിവർ പ്രസംഗിച്ചു.
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്റുവിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
കെപിസിസി അംഗം ശാന്തമ്മ ഫിലിപ്പ് അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ജോർജ് കരിമഠം അധ്യക്ഷത വഹിച്ചു.
രാജപുരം: ഹോളി ഫാമിലി എഎൽപി സ്കൂളിൽ നടന്ന ശിശുദിനാഘോഷത്തിൽ മുഖ്യാധ്യാപകൻ കെ.ഒ. ഏബ്രഹാം അധ്യക്ഷത വഹിച്ചു.
പിടിഎ പ്രസിഡന്റ് സി. ചന്ദ്രൻ, സീനിയർ അസിസ്റ്റൻറ്റ് ഷൈബി ഏബ്രഹാം, എസ്ആർജി കൺവീനർ ചൈതന്യ ബേബി എന്നിവർ പ്രസംഗിച്ചു.
ചുള്ളിക്കര: കൊട്ടോടി സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ശിശുദിനാഘോഷത്തിന്റെ ഭാഗമായി വിവിധകലാ പരിപാടികളോടെ ചുള്ളിക്കര ടൗണിൽ കുട്ടികളുടെ റാലി സംഘടിപ്പിച്ചു. മയക്കുമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്കരണത്തിനായി ഫ്ലാഷ് മോബ്, നൃത്ത ശിൽപം എന്നിവ സംഘടിപ്പിച്ചു. രാജപുരം എസ്ഐ പ്രദീപ് മുഖ്യപ്രഭാഷണം നടത്തി.
രാജപുരം: ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുള്ളിക്കര രാജീവ് ഭവനിൽ സംഘടിപ്പിച്ച ജവഹർലാൽ നെഹ്റു അനുസ്മരണ യോഗം ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനൻ ബാലൂർ അധ്യക്ഷത വഹിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി.
മുൻ ബളാൽ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന വി. നാരായണൻ നായരുടെ സ്മരണയ്ക്ക് നിർമിച്ച കൊടിമര സ്തൂപം ഡിസിസി പ്രസിഡന്റ് അനാച്ഛാദനം ചെയ്തു.