പൊതുമരാമത്ത് വകുപ്പില്‍ നിരക്കുവര്‍ധന നടപ്പിലാക്കണം: എകെജിസിഎ
1478563
Tuesday, November 12, 2024 7:45 AM IST
കാസര്‍ഗോഡ്: പൊതുമരാമത്ത് വകുപ്പില്‍ കഴിഞ്ഞ ആറുവര്‍ഷമായി നിരക്കുവര്‍ധന നടപ്പാക്കാതെ പ്രവര്‍ത്തികളുടെ ടെന്‍ഡര്‍ നടത്തുവരുന്നതെന്നും ഇതു കരാറുകാരോട് കാണിക്കുന്ന അനീതിയാണെന്നും ഓള് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം. മുനിസിപ്പല്‍ വനിതാ ഹാളില്‍ നടന്ന പരിപാടി എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠന് നായര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സണ്ണി ചെന്നിക്കര, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, സംസ്ഥാന സെക്രട്ടറി എം.സി. മുഹമ്മദലി, വി.പി. ബിജു, സി. നാരായണൻ, ബേര്‍ക്ക അബ്ദുള്ളക്കുഞ്ഞി, എം.എ. നാസര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: ജോയ് ജോസഫ് (പ്രസിഡന്റ്), ഇ. നാരായണന്, ബേര്‍ക്ക അബ്ദുള്ളക്കുഞ്ഞി (വൈസ് പ്രസിഡന്റുമാര്‍), ജസീര്‍ ചെങ്കള (ജനറല്‍ സെക്രട്ടറി), മജീദ് ബെണ്ടിച്ചാല്‍, ടി.എ. ആസിഫ് (ജോയിന്റ് സെക്രട്ടറിമാര്‍), ഹനീഫ പൈവളിഗെ (ട്രഷറര്‍).