ക​ണ്ണൂ​ർ: ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ റ​വ.ഡോ. ​സ്ക​റി​യ(​സോ​ണി) വ​ട​ശേ​രി​ലി​ന് മാ​നേ​ജ്മെ​ന്‍റി​ൽ ഡോ​ക്ട​റേ​റ്റും പ്ര​ബ​ന്ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ദ്ദേ​ഹം വി​ക​സി​പ്പി​ച്ചെ​ടു​ത്ത ലേ​ണ​ബി​ലി​റ്റി കോ​ഷ്യ​ന്‍റ് സൈ​ക്കോ​മെ​ട്രി​ക് സ്കെ​യി​ലി​ന് ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​ന്‍റെ പ​ക​ർ​പ്പ​വ​കാ​ശ​വും പേ​റ്റ​ന്‍റും ല​ഭി​ച്ചു.

ബം​ഗ​ളൂ​രു ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നാ​ണ് "ദി ​റോ​ൾ ഓ​ഫ് ലേ​ർ​ണ​ബി​ലി​റ്റി കോ​ഷ്യ​ന്‍റ് ആ​ൻ​ഡ് സ്പി​രി​ച്വ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഓ​ൺ എം​പ്ലോ​യ​ബി​ലി​റ്റി എ​മം​ഗ് ദി ​എ​ഡ്യു​ക്കേ​റ്റ​ഡ് ഇ​ൻ സൗ​ത്ത് ഇ​ന്ത്യ' എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ​ക്ട​റ​റേ​റ് നേ​ടി​യ​ത്. മാ​നേ​ജ്മെ​ന്‍റ് റി​സേ​ർ​ച്ച് രം​ഗ​ത്ത് പു​തി​യ കാ​ഴ്ച​പ്പാ​ടു​ക​ൾ ന​ല്കാ​നു​ത​കു​ന്ന ഡോ​ക്ട​റ​ൽ പ്ര​ബ​ന്ധ​മാ​ണി​തെ​ന്ന് യൂ​ണി​വേ​ഴ്സി​റ്റി മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗം സാ​ക്ഷ്യ​പ്പെ​ടു​ത്തി. പാ​ണ​ത്തൂ​ർ വ​ട​ശേ​രി​ൽ വ​ർ​ക്കി-​മേ​രി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് . എം​ബി​എ പ​ഠ​ന​ത്തി​നു​ശേ​ഷം വി​മ​ൽ​ജ്യോ​തി എ​ൻ​ജി​. കോ​ള​ജി​ലും സാ​ൻ​ജോ​സ് അ​ക്കാ​ഡ​മി​യി​ലും സേ​വ​നം ചെ​യ്തി​രു​ന്നു.