ഇ​രി​ട്ടി: ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. മ​ല​യോ​ര ഹൈ​വേ​യി​ൽ ക​രി​ക്കോ​ട്ട​ക്ക​രി-​എ​ടൂ​ർ റോ​ഡി​ൽ കൊ​ട്ടു​ക​പ്പാ​റ കാ​ലി​വ​ള​വി​ൽ ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് അ​പ​ക​ടം അ​പ​ക​ടം. ക​രി​ക്കോ​ട്ട​ക്ക​രി വ​ള​യ​ങ്കോ​ട് സ്വ​ദേ​ശി കെ​ട്ടി​ലി​ങ്ക​ൽ സു​ബൈ​റാ​ണ് (46) മ​രി​ച്ച​ത്.

ക​രി​ക്കോ​ട്ട​ക്ക​രി​യി​ൽ എ​ടൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ വ​ള​വി​ലെ ഇ​റ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​യു​ടെ അ​ടി​യി​ലാ​യ സു​ബൈ​റി​നെ ഓ​ടി​യെ​ത്തി​യ സ​മീ​പവാ​സി​ക​ൾ ചേ​ർ​ന്ന് ​ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ക​രി​ക്കോ​ട്ട​ക്ക​രി​യി​ലെ ജാ​സ്മി​ൻ പി​ക്കി​ൾ​സ് സം​രം​ഭ​ത്തി​ന്‍റെ ഉ​ട​മ കൂ​ടി​യാ​യ സു​ബൈ​ർ യൂ​ത്ത് ലീ​ഗ് അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും കൂ​ടി​യാ​ണ്. ഭാ​ര്യ: ഹ​സീ​ന. മ​ക്ക​ൾ: റു​സൈ​ന, അ​ജ്മ​ൽ. കു​ഞ്ഞി​മോ​ൻ-സ​ക്കീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഷ​മീ​ർ, നാ​സ​ർ, മു​നീ​ർ, സു​ഹ​റ.