ഫെൻസിംഗ് പൂർത്തിയാക്കി കാട്ടാനശല്യം അവസാനിപ്പിക്കണം: സജീവ് ജോസഫ് എംഎൽഎ
1573934
Tuesday, July 8, 2025 1:50 AM IST
ആലക്കോട്: ഉദയഗിരി പഞ്ചായത്തിലെ അപ്പർ ചീക്കാട് പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായ കാട്ടാനശല്യം ഉണ്ടായ പ്രദേശങ്ങൾ സജീവ് ജോസഫ് എംഎൽഎ സന്ദർശിച്ചു. ഫെൻസിംഗ് പൂർത്തിയാക്കി കാട്ടാന ശല്യം അവസാനിപ്പിക്കാൻ അധികൃതർ തയാറാവണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
ജനങ്ങൾക്ക് പുറത്തിറങ്ങാനും കുട്ടികൾക്ക് സ്കൂളിൽ പോകാനും, കർഷകർക്ക് സ്വന്തം കൃഷിയിടത്തിൽ ജോലി ചെയ്യാനും സാധിക്കാത്ത ആശങ്കാജനകമായ സാഹചര്യമാണ്. പഞ്ചായത്തിലെ വനാതിർത്തി പങ്കിടുന്ന പ്രദേശങ്ങൾ പൂർണമായും ഫെൻസിംഗ് നടത്തിയാൽ മാത്രമേ കാട്ടാന ശല്യം തടയാൻ സാധിക്കുകയുള്ളൂ, എംഎൽഎ ഫണ്ട് നൽകി രണ്ടു വർഷമായിട്ടും നിർമാണം നടത്താൻ അധികൃതർ വൈകുന്നത് പ്രതിഷേധാർഹമാണെന്നും സജീവ് ജോസഫ് പറഞ്ഞു. പഞ്ചായത്തംഗം സിന്ധു തോമസ്, ജോയിച്ചൻ പള്ളിയാലിൽ, ബേബി കോയിക്കൽ, സാബു വെള്ളമറ്റം, ബേബി ഏറത്ത്, ജോസ് പന്തപ്ലാക്കൽ, തോമസ് ഒറ്റപ്ലാക്കൽ എന്നിവരും ഉണ്ടായിരുന്നു.