റോഡ് വികസനത്തിന് പ്രസിഡന്റ് എതിരെന്ന് പഞ്ചായത്തംഗം
1573615
Monday, July 7, 2025 1:24 AM IST
കണിച്ചാര്‍: കണിച്ചാർ പഞ്ചായത്തിലെ ആറ്റാംചേരി കോളനിയിലിലേക്കുളള റോഡ് വികസനത്തിന് കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡന്റ് തടസം നില്‍ക്കുന്നുവെന്ന ആരോപണവുമായി പഞ്ചായത്ത് അംഗം രംഗത്ത്.
കിടപ്പുരോഗികള്‍ ഉള്‍പ്പെടെ താമസിക്കുന്ന കോളിനിയുടെ പിന്നിലെ റോഡ് ആസ്തിയില്‍ ചേര്‍ക്കുന്നതിനായി നിരന്തരം പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടും പഞ്ചായത്ത് അതിന് തയാറാകുന്നില്ലെന്ന് വാര്‍ഡ് അംഗം സുനി ജസ്റ്റിന് ആണ് ആരോപിച്ചത്.
കോളനിക്ക് സമീപം മാലിന്യ സംസ്കര പ്ലാന്റ് സ്ഥാപിക്കാന്‍ പഞ്ചായത്ത് ശ്രമിച്ചിരുന്നു. ഇത് കോളനിനിവാസികളും പഞ്ചായത്ത് അംഗവും എതിര്‍ത്തിരുന്നു. ഇതാണ് റോഡ് വികസനത്തിന് പഞ്ചായത്ത് പ്രസിഡന്റ് തടസം നില്ക്കാൻ കാരണമെന്നാണ് ആക്ഷേപം.
വരും ദിവസങ്ങളില്‍ കോളനി നിവാസികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും പഞ്ചായത്ത് അംഗം പറഞ്ഞു.