തെരുവുവിളക്കുകൾ കണ്ണടച്ചു; യാത്രക്കാർ ദുരിതത്തിൽ
1573605
Monday, July 7, 2025 1:23 AM IST
ആലക്കോട്: ആലക്കോട് പഞ്ചായത്തിലെ രയറോം, നെടുവോട്, പരപ്പ മേഖലകളിൽ തെരുവുവിളക്കുകൾ പ്രവർത്തനരഹിതമായത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച തെരുവുവിളക്കുകളിൽ മിക്കതും ആറുമാസത്തിനുള്ളിൽ തന്നെ പ്രവർത്തനരഹിതമായെങ്കിലും ഇവ മാറ്റിസ്ഥാപിക്കാൻ അധികൃതരുടെ ഭാഗത്തു നിന്ന് യാതോരു നടപടിയും സ്വീകരിച്ചിട്ടില്ല.
മലയോര ഹൈവേ റോഡിൽ രയറോം മുതൽ മൂലോത്തുകുന്ന് വരെയുള്ള ഭാഗങ്ങളിലും, രയറോം-പരപ്പ-കാർത്തികപുരം പൊതുമാരമത്തു റോഡിൽ പരപ്പവരെയുള്ള ഭാഗങ്ങളിൽ പലയിടങ്ങളിലുമാണ് തെരുവ് വിളക്കുകൾ കണ്ണടച്ചത്.
ഇതുമൂലം രാത്രികാലങ്ങളിൽ സഞ്ചരിക്കുന്നവർ ഇരുട്ടിൽ തപ്പി നടക്കേണ്ട ഗതികേടിലാണ്. തെരുവ് വിളക്കുകൾ എത്രയും വേഗം പ്രകാശിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.