മ​ട്ട​ന്നൂ​ർ: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​ട്ട​ന്നൂ​രി​ൽ മ​രം ക​ട​പു​ഴ​കി വീ​ണ് കെ​ട്ടി​ട​ത്തി​ന് നാ​ശ​ന​ഷ്ടം. മ​ട്ട​ന്നൂ​ർ - ക​ണ്ണൂ​ർ റോ​ഡി​ലെ കോ​ളാ​രി വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​സ​ര​ത്തെ കൂ​റ്റ​ൻ തേ​ക്ക് മ​ര​മാ​ണ് ക​ട​പു​ഴ​കി സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ലേ​ക്ക് വീ​ണ​ത്. മ​രം വീ​ണ​തി​നെ തു​ട​ർ​ന്ന് റാ​റാ​വീ​സ് മ​ന്തി ഹൗ​സി​ന്‍റെ ഷീ​റ്റു​ക​ളാ​ണ് ത​ക​ർ​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം.