നിക്ഷേപകരെ കബളിപ്പിച്ച സഹകരണ സംഘം സെക്രട്ടറി അറസ്റ്റിൽ
1573887
Tuesday, July 8, 2025 1:19 AM IST
ഇരിട്ടി: അങ്ങാടിക്കടവിൽ പ്രവർത്തിച്ചുവന്ന ഇരിട്ടി അഗ്രികൾച്ചറൽ ആൻഡ് അലൈഡ് എംപ്ലോയീസ് വെൽഫെയർ സൊസൈറ്റിയുടെ സെക്രട്ടറിയെ കരിക്കോട്ടക്കരി പോലീസും ക്രൈംബ്രാഞ്ചും ചേർന്ന് കോട്ടയത്തുനിന്നും അറസ്റ്റ് ചെയ്തു.
ഒളിവിൽ കഴിഞ്ഞിരുന്ന കരിക്കോട്ടക്കരി സ്വദേശി വി.ഡി. ജോളിയെയാണ് (52) അറസ്റ്റ് ചെയ്തത്. സൊസൈറ്റിയുടെ ഫണ്ടിൽ മൂന്നുകോടിയിലധികം രൂപ തിരിമറി നടത്തി നിക്ഷേപകരെ കബളിപ്പിച്ചതിന് പ്രതിയുടെ പേരിൽ 2023 ൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഇതേ കേസിൽ സംഘം പ്രസിഡന്റ് സെബാസ്റ്റ്യൻ പറക്കണശേരിയെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.