ബഷീർദിനാചരണം നടത്തി
1573608
Monday, July 7, 2025 1:23 AM IST
വായാട്ടുപറമ്പ്: ബഷീർദിനാചരണം വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് യുപി സ്കൂളിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. ബഷീർദിന സന്ദേശം, കവിതാലാപനം, ബഷീർ പുസ്തക പരിചയം, ബഷീർ കഥാപാത്രങ്ങളുടെ രംഗാവിഷ്കാ'=രം തുടങ്ങിയ പരിപാടികൾ വിദ്യാർഥികൾ സ്കൂൾ അസംബ്ലിയിൽ അവതരിപ്പിച്ചു.
വിദ്യാർഥികൾക്കായി ചിത്രരചന, ക്വിസ്, ബഷീറിന് ഒരു കത്ത് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് മോളി ജോസഫ്, പിടിഎ പ്രസിഡന്റ് പി.പി. അജേഷ്, മദർ പിടിഎ പ്രസിഡന്റ് കെ.ജെ. ജിഷ മോൾ എന്നിവർ പ്രസംഗിച്ചു.
അധ്യാപകരായ തെരേസ് മേരി ജോസും സിമി തോമസും പരിപാടികൾക്ക് നേതൃത്വം നൽകി.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ബഷീർദിനം വിവിധ പരിപാടികളോടെ നടത്തി.
ചടങ്ങിൽ ക്രിസ് ഷൈൻ തയാറാക്കിയ ബഷീർദിന പതിപ്പ് സീനിയർ അസിസ്റ്റന്റ് ലൈല സെബാസ്റ്റ്യൻ പ്രകാശനം ചെയ്തു. എഡ്വിൻ സനീഷ് അനുസ്മരണ പ്രഭാഷണവും അവന്തിതാ ജയ്മോൻ കഥാപാത്ര ആവിഷ്കാരവും നടത്തി.
ജസ്ന ജയ്സൺ, മായ കെ. ജോർജ്, കെ.പി. ഡീന, സീന സെബാസ്റ്റ്യൻ, സെൽമ ജോസ്, ബിബിൻ മാത്യു, കെ. രജീഷ്, മിനി. എം കണ്ടത്തിൽ എന്നിവർ നേതൃത്വം നൽകി.