ബ്രേക്ക് പോയ സർക്കാർ രാജിവയ്ക്കണം: അപു ജോൺ ജോസഫ്
1573530
Sunday, July 6, 2025 8:06 AM IST
ഇരിട്ടി: ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണമില്ലാതെ ഓടുന്ന കേരള സർക്കാർ രാജിവച്ചു ജനവിധി തേടണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോൺ ജോസഫ്. കണ്ണൂരിൽ ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നമ്പർ വൺ സംസ്ഥാനത്തു നിന്നു മുഖ്യമന്ത്രി ഒളിച്ചുപോയെന്നും അദ്ദേഹം പരിഹസിച്ചു. ജില്ലാ പ്രസിഡന്റ് റോജസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കെ.എ. ഫിലിപ് മുഖ്യാതിഥിയായിരുന്നു. ജോസഫ് മുള്ളൻമട, ജോർജ് കാനാട്ട്, മാത്യു ചാണക്കാട്ടിൽ, ജയിംസ് പന്ന്യാമ്മാക്കൽ, ജോസ് നരിമറ്റം, തോമസ് തയ്യിൽ, ടെൻസൺ ജോർജ്, ജോർജ് തോമസ്, ടോമി അപ്രേം, ബേബി ഒഴുക്കനാട്ട് തുടങ്ങിവർ പ്രസംഗിച്ചു.