നിക്ഷാന്‍ ലക്കിഡ്രോ: ബംബര്‍ പ്രൈസ് സ്കോഡ കുഷാക്ക് കെ.സി. ഇഫ്രത്തിന്
1573891
Tuesday, July 8, 2025 1:19 AM IST
കണ്ണൂർ: നിക്ഷാന്‍ ഗ്രാന്‍ഡ് ബംബര്‍ പ്രൈസായ സ്കോഡ കുഷാക്ക് നറുക്കെടുപ്പിലൂടെ കരിയാട് സ്വദേശി കെ.സി ഇഫ്രത്ത് (കൂപ്പണ്‍ നമ്പര്‍: 099832) സ്വന്തമാക്കി. തളിപ്പറമ്പ ഹജ്മസ് കണ്വന്ഷന് സെന്ററില്‍ നടത്തിയ ചടങ്ങിൽ പ്രശസ്ത പിന്നണി ഗായകന് സിദ്ധാര്‍ഥ് മേനോൻ ബംബര്‍ പ്രൈസ് നറുക്കെടുപ്പ് നിര്‍വഹിച്ചു.
നറുക്കെടുപ്പിലൂടെ ബിഎംഡബ്ല്യു ജി 310 ആര്‍ആര്‍ ബൈക്ക് നേടിയവര്‍: വി.പി. താഹിറ (കൂപ്പണ്‍ നമ്പര്‍: 154674), ഷഹാന് (കൂപ്പണ്‍ നമ്പര്‍: 279681). ഏഥര്‍ ഇലക്ട്രിക് സ്കൂട്ടര്‍ നേടിയവര്‍: എം. സുജ (കൂപ്പണ്‍ നമ്പര്‍: 265332), വിഷ്ണു (കൂപ്പണ്‍ നമ്പര്‍: 17089). നിക്ഷാന്‍ ഇലക്ട്രോണിക്സ് ചെയര്മാന് കെ. മുസ്തഫ, നിക്ഷാന്‍ ഇലക്ട്രോണിക്സ് എംഡി എം.എം.വി. മൊയ്തു, എക്സിക്യുട്ടീവ് ഡയറക്ടര്‍ നിക്ഷാന്‍ അഹമ്മദ്, കെ.പി. ഫൈസല്‍, എല്‍ജി അപ്ലയന്‍സസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബ്രാഞ്ച് മാനേജര്‍ മുഹമ്മദ് റാഫി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് കെ.എസ്. റിയാസ്, സെതാക് ഹോള്‍ഡിംഗ്സ് ചെയര്മാന് ഷുജെയ്ന് മജീദ്, ഗ്രാന്‍ഡ് തേജസ് എംഡി കെ. മുഹമ്മദ് അഷ്റഫ്, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി.കെ. രമേഷ്കുമാര്‍, ട്രഷറര്‍ കെ. നാരായണന്‍കുട്ടി, ഭാരവാഹി കെ.വി. അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് നടത്തിയ സംഗീത നിശ "നിക്ഷാന്‍ അര്‍മാദം' നിറഞ്ഞ സദസിന് അവിസ്മരണീയമായ കലാവിരുന്നൊരുക്കി.