400 കെവി ലൈന്‍ നഷ്ടപരിഹാരം: കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാട് സംശയാസ്പദമെന്ന് കോണ്‍ഗ്രസ്
1573536
Sunday, July 6, 2025 8:06 AM IST
കാണിച്ചാര്‍: കരിന്തളം-വയനാട് 400 കെവി ലൈന്‍ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഭൂമിയും വീടും നഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് കണിച്ചാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
മന്ത്രി പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് അപര്യാപ്തമാണ്. കേളകം, കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ രാഷട്രിയ താത്പര്യം മാറ്റിനിര്‍ത്തി കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നേടിക്കൊടുക്കാന്‍ തയാറകണമെന്ന് കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ കണിച്ചാര്‍ പഞ്ചായത്തിലെ ജനങ്ങള്‍ക്കൊപ്പം നിന്ന് അവര്‍ക്ക് വേണ്ടി നിലകൊള്ളേണ്ട കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ നിന്നും വിട്ട് നിന്നത് സംശയം ജനിപ്പിക്കുന്നു. മണ്ഡലം പ്രസിഡന്റ് ചാക്കാ തൈക്കുന്നേല്‍ അധ്യക്ഷത വഹിച്ചു.
മൈക്കിള്‍ ടി. മാലത്ത്, സണ്ണി മേച്ചേരി, ലിസമ്മ ജോസഫ്, ജോജന്‍ എടത്താഴെ, സുനി ജസ്റ്റിന്, സുരേഖ സജി, ആദര്‍ശ് തോമസ്, ജോസിലിന്‍ ബിനു എന്നിവർ പ്രസംഗിച്ചു.