വിദ്യാവനം പദ്ധതി ഉദ്ഘാടനം ചെയ്തു
1573930
Tuesday, July 8, 2025 1:50 AM IST
ഇരിട്ടി: വന മഹോത്സവത്തിന്റെ ഭാഗമായി വനം വന്യജീവി വകുപ്പ് സാമൂഹ്യവനവത്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ ഇരിട്ടി എംജി കോളജിൽ വിദ്യാവനം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനം എംജി കോളജ് ഓഡിറ്റോറിയത്തിൽ സാമൂഹിക വനവത്കരണ വിഭാഗം കണ്ണൂർ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ജോസ് മാത്യു നിർവഹിച്ചു.
ഇരിട്ടി എഡ്യൂക്കേഷണൽ സൊസൈറ്റി ചെയർമാൻ ചന്ദ്രൻ തില്ലങ്കേരി അധ്യക്ഷത വഹിച്ചു. സൊസൈറ്റി ജനറൽ സെക്രട്ടറി വൈ.വൈ. മത്തായി, സെക്രട്ടറി കെ. വത്സരാജ്, കോളജ് പ്രിൻസിപ്പൽ ഡോ. ആർ. സ്വരൂപ, ഐക്യൂഎസി കോ ഓർഡിനേറ്റർ ഡോ. കെ. അനീഷ് കുമാർ, ഭൂമിത്രസേന ക്ലബ് കൺവീനർ പി. പ്രിയങ്ക, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഇ. രജീഷ്, ബയോ ഡൈവേഴ്സിറ്റി ക്ലബ് കൺവീനർ സി. ഗീത, സൂപ്രണ്ട് എം.ജെ. മിനി ജോൺ, സാമൂഹിക വനവത്കരണ വിഭാഗം തലശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഇ.കെ. ജിഷ എന്നിവർ പ്രസംഗിച്ചു.