ചെറുപുഴ ടൗൺ ലയൺസ് ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു
1573610
Monday, July 7, 2025 1:23 AM IST
ചെറുപുഴ: ചെറുപുഴ ടൗൺ ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും ലയൺസ് ഹാളിൽ നടന്നു. ചടങ്ങ് പി.എസ്. സൂരജ് ഉദ്ഘാടനം ചെയ്തു. കെ. സുരേഷ് അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ പോൾസൺ പോളിന് ക്ലബിന്റെ ഉപഹാരവും കാഷ് അവാർഡും സമ്മാനിച്ചു.
വിവിധ മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും വിവിധ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ക്ലബ് അംഗങ്ങളെയും മുൻ പ്രസിഡന്റുമാരെയും ഉപഹാരം നൽകി ആദരിച്ചു. സെക്രട്ടറി ഇ. രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ബെന്നി ജോൺ, കെ.കെ. വേണുഗോപാൽ, എൻ.ജെ. ജോസഫ്, മഞ്ജു അഭിലാഷ്, ജോൺസൺ ജോസഫ്, ജോസഫ് മാത്യു, ജി. അഭിലാഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: മാത്യു ജോസഫ് തോണിക്കൽ-പ്രസിഡന്റ്, ജി. അഭിലാഷ്-സെക്രട്ടറി ജിജോ സെബാസ്റ്റ്യൻ-ട്രഷറർ.