കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താൻ "നോബൽ' പദ്ധതി ഉദ്ഘാടനം ചെയ്തു
1467416
Friday, November 8, 2024 5:54 AM IST
കോഴിക്കോട്: കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രാവബോധവും സൃഷ്ടിച്ച് അവരെ ഭാവിയിലെ ശാസ്ത്രജ്ഞന്മാരാക്കുന്നതിന് വിവിധ തലങ്ങളിലുള്ള പിന്തുണ നൽകുക എന്ന ലക്ഷ്യം വച്ചു കോർപറേഷൻ നടപ്പിലാക്കുന്ന പദ്ധതിയായ "നോബൽ' ന്റെ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് നിർവഹിച്ചു. മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സി. രേഖ അധ്യക്ഷത വഹിച്ചു.
പി.കെ. നാസർ (ചെയർമാൻ നികുതി, അപ്പീൽ), കൗൺസിലർമാരായ കെ. മൊയ്തീൻ കോയ, എം. ബിജുലാൽ, മുരളീധരൻ, വി.പി. മനോജ്, ഇസ അഹമ്മദ്, സുഷാജ്, പ്രേമലത, ഷീബ, ഐഎസ്ആർഒ മുൻ ഡയറക്ടർ ഇ.കെ. കുട്ടി, ഡയറ്റ് പ്രിൻസിപ്പൽ യു.കെ. അബ്ദുൾ നാസർ, പി.പി. മനോജ്, പ്രവീൺ എന്നിവർ പ്രസംഗിച്ചു.
ഐഎസ്ആർഒ മുൻ ഡയറക്ടർ ഇ.കെ. കുട്ടി, ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം പ്രിൻസിപ്പൽ യു.കെ. അബ്ദുൾ നാസർ, സുരേന്ദ്രൻ പുന്നശേരി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. അധ്യാപക അവാർഡ് ജേതാവ് എ. സുരേന്ദ്രൻ ചെത്തുകടവ് ശാസ്ത്രമാജിക് അവതരിപ്പിച്ചു. ശാസ്ത്ര പ്രതിഭകളായ അഭിനന്ദ് (ഗവേഷക വിദ്യാർഥി), ആദിൽ പ്രജീഷ് (സിഎംസി ബോയ്സ് സ്കൂൾ എലത്തൂർ), എ.പി. സ്നിഗ്ധ (ആവിലോറ എയുപി സ്കൂൾ) എന്നീ വിദ്യാർഥികൾ കുട്ടികളുടെ ശാസ്ത്രസംബന്ധമായ സംശയങ്ങൾക്കു മറുപടി നൽകി.