കോ​ഴി​ക്കോ​ട്: പ്രൊ​വി​ഡ​ന്‍​സ് ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ സേ​വ​ന​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബൈ​രാ​യി​കു​ളം ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ "കൂ​ട്ട്' പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ബൈ​രാ​യി​കു​ളം സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന ഹി​ന്ദി മാ​തൃ​ഭാ​ഷ​യാ​യ കു​ട്ടി​ക​ള്‍​ക്ക് മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, അ​റ​ബി ഭാ​ഷ​ക​ളി​ല്‍ നൈ​പു​ണ്യം ല​ഭി​ക്കു​ന്ന​തി​നു ഈ ​പ​ദ്ധ​തി ഉ​ന്നം വ​യ്ക്കു​ന്നു. സേ​വ​ന പ​ഠ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്രൊ​വി​ഡ​ന്‍​സി​ലെ പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ് ഈ ​പ​ദ്ധ​തി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പാ​ട്ടി​ലൂ​ടെ​യും ക​ഥ​യി​ലൂ​ടെ​യും നൃ​ത്ത​ത്തി​ലൂ​ടെ​യും നാ​ട​ക​ത്തി​ലൂ​ടെ​യും കു​ട്ടി​ക​ള്‍​ക്ക് ഭാ​ഷാ പ​രി​ശീ​ല​നം ന​ല്‍​കാ​നാ​ണ് ശ്ര​മം."​കൂ​ട്ട്' പ​ദ്ധ​തി ഉ​ത്ത​ര​മേ​ഖ​ല ഐ​ജി കെ. ​സേ​തു​രാ​മ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ഴി​ക്കോ​ട് സി​റ്റി എ​ഇ​ഒ കെ.​വി. മൃ​ദു​ല മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്രൊ​വി​ഡ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​സ്റ്റ​ര്‍. സി​ല്‍​വി ആ​ന്‍റ​ണി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

ജി​യോ ജെ​യ്‌​സ​ണ്‍, കെ.​പി. ദീ​പ്തി, സ​ജീ​വ് കു​മാ​ര്‍, കെ. ​ബൈ​ജു, ശേ​ഖ​ര്‍, കെ. ​സു​രേ​ഷ്, കെ.​സി. ബാ​ല​ന്‍, അ​ബ്ദു​ല്‍ മ​നാ​ഫ്, ഇ.​ടി. ആ​തി​ര, ജി.​എ​സ്. ര​മ്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.