പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​നു​ള്ള പ​ഠ​ന മു​റി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും 2024-25 സാ​മ്പ​ത്തി​ക​വ​ര്‍​ഷം അ​നു​വ​ദി​ച്ച ഏ​ഴു പ​ഠ​ന മു​റി​ക​ള്‍​ക്കു​ള്ള ആ​ദ്യ​ഗ​ഡു വി​ത​ര​ണ​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍.​പി. ബാ​ബു നി​ര്‍​വ്വ​ഹി​ച്ചു. 2023-24 വ​ര്‍​ഷം അ​നു​വ​ദി​ച്ച 20 പ​ഠ​ന മു​റി​ക​ളി​ല്‍ 15 എ​ണ്ണ​മാ​ണ് പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. അ​ഞ്ച് എ​ണ്ണ​ത്തി​ന്‍റെ നി​ര്‍​മാ​ണം അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. ച​ട​ങ്ങി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. പാ​ത്തു​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് അം​ഗ​ങ്ങ​ളാ​യ പ്ര​ഭാ​ശ​ങ്ക​ര്‍, കെ.​കെ ലി​സി, കെ. ​അ​ജി​ത, ജോ. ​ബി​ഡി ഒ. ​ശൈ​ലേ​ഷ് കു​മാ​ര്‍, ക്ഷേ​മ​കാ​ര്യ സ​മി​തി ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ പി.​കെ ര​ജി​ത, പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ പി.​വി.​സു​ഷു​മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.