ബാ​ലു​ശേ​രി: കൊ​യി​ലാ​ണ്ടി-​എ​ട​വ​ണ്ണ​പ്പാ​റ സം​സ്ഥാ​ന പാ​ത​യി​ൽ ബാ​ലു​ശേ​രി ടൗ​ണി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് സീ​ബ്രാ ലൈ​ൻ മാ​ഞ്ഞു​പോ​യ​തോ​ടെ റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ട്. ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ കേ​ന്ദ്രം ബാ​ലു​ശേ​രി മേ​ഖ​ല ക​മ്മി​റ്റി യോ​ഗം ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ടൗ​ൺ ന​വീ​ക​ര​ണ​ത്തി​ൽ ബാ​ലു​ശേ​രി ടൗ​ണി​ൽ പ​രി​ഷ്കാ​ര​ങ്ങ​ൾ വ​രു​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴ​യ പോ​സ്റ്റ് ഓ​ഫീ​സി​ന​ടു​ത്ത് ബാ​ലു​ശേ​രി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം വൈ​കു​ണ്ഡ​ത്തി​ൽ വ​ര​ച്ച സീ​ബ്രാ​ലൈ​നു​ക​ളാ​ണ് മാ​ഞ്ഞു​പോ​യി​രി​ക്കു​ന്ന​ത്. പൊ​തു​വെ തി​ര​ക്കു​ള്ള സ​മ​യ​ത്തും അ​ല്ലാ​ത്ത​പ്പോ​ഴും സ്ത്രീ​ക​ളും കു​ട്ടി​ക​ളും വ​യോ​ജ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​വാ​ൻ ഏ​റെ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. എ​ത്ര​യും പെ​ട്ടെ​ന്ന് പ​രി​ഹാ​രം കാ​ണാ​ത്ത പ​ക്ഷം മ​റ്റ് പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളും നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.