കോ​ഴി​ക്കോ​ട്: ഭ​ര​ണ​ഭാ​ഷ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ള​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​ർ​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. ക​വി​ത പാ​രാ​യ​ണം, പ്ര​ശ്നോ​ത്ത​രി, കേ​ട്ടെ​ഴു​ത്ത് എ​ന്നി​വ​യി​ൽ ഒ​ട്ടേ​റെ ജീ​വ​ന​ക്കാ​ർ പ​ങ്കെ​ടു​ത്തു. ഭ​ര​ണ​ഭാ​ഷ മാ​തൃ​ഭാ​ഷ​യും പ്രാ​ദേ​ശി​ക ഭാ​ഷ​യു​മാ​ക്കു​ന്ന​ത് ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ൽ ജ​ന​സേ​വ​നം ന​ട​പ്പി​ലാ​ക്കാ​ൻ വേ​ണ്ടി​യാ​ണെ​ന്ന് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് ജി​ല്ലാ ക​ള​ക്ട​ര്‍ സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗ് പ​റ​ഞ്ഞു. ജ​ന​ങ്ങ​ള്‍​ക്കു​വേ​ണ്ടി​യാ​ണ് സ​ര്‍​ക്കാ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

ഏ​തൊ​രു സാ​ധാ​ര​ണ​ക്കാ​ര​നും മ​ന​സി​ലാ​കു​ന്ന അ​വ​രു​ടെ ഭാ​ഷ​യി​ല്‍ സം​സാ​രി​ക്കു​ക എ​ന്ന​താ​ണ് ഭ​ര​ണ​ഭാ​ഷ മാ​തൃ​ഭാ​ഷ​യാ​ക്കി​യ​തി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഔ​ദ്യോ​ഗി​ക ജീ​വി​തം കേ​ര​ള​ത്തി​ല്‍ ചെ​ല​വ​ഴി​ക്കാ​നാ​യ​ത് ഏ​റ്റ​വും വ​ലി​യ ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു.

മാ​തൃ​ഭാ​ഷ​യാ​യ ഹി​ന്ദി​യ്ക്കു പു​റ​മെ മ​ല​യാ​ളം പ​ഠി​ക്കാ​നും കേ​ര​ള​ത്തി​ലെ സം​സ്‌​കാ​രം അ​ടു​ത്ത​റി​യാ​നു​മാ​യ​ത് വി​ല​മ​തി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ഡി​എം എ​ൻ.​എം. മെ​ഹ​റ​ലി അ​ധ്യ​ക്ഷ​നാ​യി. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​രാ​യ കെ. ​ഹി​മ, ഇ. ​അ​നി​ത​കു​മാ​രി, എം. ​നി​സാം, സി. ​ബി​ജു, സീ​നി​യ​ർ ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ കെ.​പി. മ​നോ​ജ​ൻ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ സി.​പി. അ​ബ്ദു​ൽ ക​രീം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.