കോ​ഴി​ക്കോ​ട്: വി​ദ്യാ​ഭ്യാ​സം​കൊ​ണ്ട് മാ​ത്രം മ​നു​ഷ്യ​സം​സ്കാ​രം വ​ള​രി​ല്ലാ​യെ​ന്നും അ​തി​ന് വ്യ​ക്തി​ക​ളു​ടെ മ​ന​സ് ന​ന്നാ​ക​ണ​മെ​ന്നും പ്ര​ഫ എം.​എ​ൻ. കാ​ര​ശേ​രി. സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് (ഓ​ട്ടോ​ണോ​മ​സ്) ദേ​വ​ഗി​രി ലാം​ഗ്വേ​ജ് ആ​ന്‍​ഡ് ലി​റ്റ​റേ​ച്ച​ർ വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച സം​വാ​ദ പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ല​പ്പോ​ഴും വി​ദ്യാ​ഭ്യാ​സം കു​റ​ഞ്ഞ​വ​രി​ലാ​ണ് ന​ന്മ കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്. സം​സ്കാ​ര​വും വ്യ​ക്തി​ത്വ​വും വ​ള​ർ​ത്തു​ന്ന സി​ല​ബ​സും പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബോ​ബി ജോ​സ്, അ​ക്കാ​ഡ​മി​ക് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സ​നാ​ത​ന​ൻ വെ​ള്ളു​വ, ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ വ​കു​പ്പ് ത​ല​വ​ൻ ഡോ. ​സി.​വി. ഏ​ബ്ര​ഹാം, സാ​ന്ത്വ​ന ബി​ല്ലി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ചു.