ഭരണത്തിന്റെ വിലയിരുത്തലായി ഉപതെരഞ്ഞെടുപ്പിനെ കാണാൻ തയാറുണ്ടോ? മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ചെന്നിത്തല
1467702
Saturday, November 9, 2024 6:25 AM IST
മുക്കം: പാലക്കാട് സിപിഎം നടത്തുന്ന നാടകം ബിജെപിയെ സഹായിക്കാനാണന്നും ഇത്തരം രാഷ്ട്രീയ നാടകങ്ങൾ കളിച്ച് ഭരണവിരുദ്ധ വികാരം ചർച്ച ചെയ്യാതിരിക്കാനുള്ള ബോധപൂർവമായ നീക്കണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നതെന്നുംകോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. പാലക്കാട്ടെ നാടകം പൊളിഞ്ഞു പോയതിന്റെ ദുഃഖത്തിലാണ് സിപിഎം. എല്ലാ തെരഞ്ഞെടുപ്പിലും ഇത്തരം നാടകങ്ങൾ ഇവർ കാണിക്കാറുണ്ട്.
ഇപ്പോൾ പാലക്കാട് പരാജയം ഉറപ്പായതോട് കൂടി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നുള്ള വെപ്രാളത്തിലാണ് ബാഗ് വിവാദവും രാത്രിയിലെ റെയ്ഡ് ഉൾപ്പെടെയുള്ള നാടകം നടത്താൻ സിപിഎം തയാറായതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കഴിഞ്ഞ കുറെ കാലമായി ബിജെപിയും സിപിഎം തമ്മിലുള്ള അന്തർധാര കേരളത്തിൽ നിലനിൽക്കുകയാണ്. തൃശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചത് അതിന്റെ ഭാഗമാണ്. തൃശൂർ പൂരം കലക്കിക്കൊണ്ട് സുരേഷ് ഗോപിയെ വിജയിപ്പിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തവർ തന്നെയാണ് പാലക്കാട് സിപിഎമ്മിന്റെ വോട്ട് മറിച്ച് നൽകി ബിജെപിയെ വിജയിപ്പിക്കാൻ ശ്രമിക്കുന്നത്.
ചേലക്കരയിൽ തിരിച്ചു ബിജെപിയുടെ വോട്ടുകൾ സിപിഎമ്മിന് നൽകും. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇവർ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തരായി ഈ തെരഞ്ഞെടുപ്പിനെ കാണാൻ തയാറുണ്ടോയെന്നും ചെന്നിത്തല മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.