കൂടിക്കാഴ്ച നടത്തി
1467690
Saturday, November 9, 2024 6:25 AM IST
കൂടരഞ്ഞി: മുൻ കേന്ദ്രമന്ത്രിയും ബിജെപി കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കർ എംപി കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, തോട്ടുമുക്കം സെന്റ് തോമസ് ചർച്ച് എന്നിവ സന്ദർശിച്ചു.കൂടരഞ്ഞി പള്ളി വികാരി ഫാ. റോയി തേക്കുംകാട്ടിൽ, തോട്ടുമുക്കം പള്ളി വികാരി ഫാ. ബെന്നി കാരക്കാട് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
വഖഫ് നിയമത്തിന്റെ പേരിൽ വേട്ടയാടപ്പെടുന്നവർക്കൊപ്പം ബിജെപി നിലകൊള്ളും എന്ന് അറിയിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗിരീഷ് തേവള്ളി, ജോസ് വാലുമണ്ണിൽ, ഉത്തരമേഖല സെക്രട്ടറി എൻ.പി. രാമദാസ്, ന്യൂനപക്ഷമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സജീവ് ജോസഫ്, മുക്കം മണ്ഡലം ജനറൽ സെക്രട്ടറി പി.എസ്.അഖിൽ , രാജൻ കൗസ്തുഭം, സുബ്രഹ്മണ്യൻ മമ്പാട്, സവിൻ കുമാർ എന്നിവര്‍ സംബന്ധിച്ചു.