കോ​ഴി​ക്കോ​ട്: അ​മ്മ സ്വ​ന്തം കു​ഞ്ഞി​നെ സം​ര​ക്ഷി​ക്കു​ന്ന പോ​ലെ​യാ​വ​ണം സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​വ​രാ​വ​കാ​ശ നി​യ​മ​ത്തെ പ​രി​പാ​ലി​ക്കേ​ണ്ട​തെ​ന്ന് സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ര്‍ ഡോ. ​എ. അ​ബ്ദു​ല്‍ ഹ​ക്കീം. സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ജ​ന​ങ്ങ​ളോ​ട് പ്ര​തി​ബ​ദ്ധ​ത​യു​ള്ള​വ​രാ​ക്കി മാ​റ്റി​യ നി​യ​മ​മാ​ണ് വി​വ​രാ​വ​കാ​ശ നി​യ​മം. അ​ഴി​മ​തി​യെ വ​ലി​യ തോ​തി​ല്‍ വി​വ​രാ​വ​കാ​ശ​നി​യ​മം നി​യ​ന്ത്രി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഭ​ര​ണ​ഭാ​ഷ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന​വും വി​വ​രാ​വ​കാ​ശ സെ​മി​നാ​റും ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ല നി​യ​മ​ങ്ങ​ളു​ടെ​യും ച​ട്ട​ങ്ങ​ളു​ടെ​യും പേ​രി​ല്‍ പൗ​ര​ന്മാ​ര്‍​ക്ക് ത​ട​യ​പ്പെ​ട്ടി​രു​ന്ന വി​വ​ര​ങ്ങ​ള്‍ അ​വ​ര്‍​ക്ക് ല​ഭ്യ​മാ​ക്കാ​ന്‍ ഈ ​നി​യ​മ​ത്തി​ലൂ​ടെ സാ​ധി​ച്ചു. മ​നു​ഷ്യ​ജീ​വി​ത​ത്തി​ലെ സ​മ​സ്ത മ​ണ്ഡ​ല​ങ്ങ​ളി​ലും ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ്റു​ന്ന നി​യ​മ​മാ​ണ് 2005 ല്‍ ​രൂ​പം​കൊ​ണ്ട വി​വ​രാ​വ​കാ​ശ നി​യ​മം. സ്വ​ത​ന്ത്ര ഇ​ന്ത്യ ന​ട​പ്പി​ലാ​ക്കി​യ ഏ​റ്റ​വും ശ​ക്ത​വും സു​താ​ര്യ​വു​മാ​യ നി​യ​മ​മാ​ണി​ത്. മു​മ്പൊ​ക്കെ മു​ക​ളി​ല്‍ നി​ന്നൊ​രു ശി​പാ​ര്‍​ശ വ​ന്നാ​ല്‍ ഏ​തു മാ​ന​ദ​ണ്ഡ​വും ലം​ഘി​ച്ച് എ​ന്തും ചെ​യ്തു കൊ​ടു​ക്കു​ന്ന​വ​രാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​ര്‍.

എ​ന്നാ​ല്‍, ഇ​ന്ന് വി​വ​ര​വ​കാ​ശ നി​യ​മം അ​ത്ത​രം വ​ഴി​വി​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍​നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​രു​ടെ ഇ​ട​പെ​ട​ലു​ക​ള്‍​ക്ക് മു​ന്നേ​പ്പോ​ലെ ശ​ക്തി​യി​ല്ലെ​ന്നും ഇ​ട​പെ​ടു​ന്ന​വ​ര്‍ പ​ല​രും സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും വ്യ​ക്തി താ​ല്പ​ര്യ​ങ്ങ​ള്‍​ക്കും വേ​ണ്ടി നി​യ​മ​ത്തെ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലാ​ണ് കൂ​ടു​ത​ല്‍ താ​ല്പ​ര്യം കാ​ണി​ക്കു​ന്ന​തെ​ന്നും വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ര്‍ അ​ബ്ദു​ൽ ഹ​ക്കീം പ​റ​ഞ്ഞു. പൊ​തു​താ​ല്‍​പ​ര്യ​ങ്ങ​ള്‍​ക്കു വേ​ണ്ടി വി​വ​രാ​വ​കാ​ശ നി​യ​മ​ത്തെ കൂ​ടു​ത​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​വ​ണം.
വി​വ​രാ​വ​കാ​ശ നി​യ​മ​ത്തെ ത​ള​ര്‍​ത്താ​നും കൂ​ട്ടി​ല​ട​യ്ക്കാ​നും പ​ല കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. ഈ ​ഘ​ട്ട​ത്തി​ല്‍ നി​യ​മ​ത്തി​ന്‍റെ പ്ര​ചാ​ര​ക​രാ​കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മു​ന്നോ​ട്ടു​വ​ര​ണം.

വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ല്‍ ഉ​ത്ത​മ താ​ല്പ​ര്യ​മ​നു​സ​രി​ച്ച് മ​റു​പ​ടി ന​ല്‍​കു​ന്ന സ്റ്റേ​റ്റ് പ​ബ്ലി​ക് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ (എ​സ്പി​ഐ​ഒ) സം​ര​ക്ഷ​ണ​ത്തി​ന് വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കൂ​ടെ​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഫ​യ​ല്‍ എ​ഴു​തു​മ്പോ​ള്‍ നാ​ളെ ഇ​തെ​ല്ലാം ജ​ന​ങ്ങ​ള്‍ അ​റി​യാ​നു​ള്ള​താ​ണ് എ​ന്ന ബോ​ധ്യം മ​ന​സി​ലു​ണ്ടാ​യാ​ല്‍ ഒ​രു​പാ​ട് പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​ഴി​വാ​കു​മെ​ന്ന് ക​ള​ക്ട​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. നാം ​ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ള്‍ ആ​ണെ​ങ്കി​ല്‍ ജ​ന​ങ്ങ​ളു​ടെ കൂ​ടെ നി​ല്‍​ക്ക​ണ​മെ​ന്നും വി​വ​രാ​വ​കാ​ശ നി​യ​മം അ​തി​ന് ന​മു​ക്ക് ക​രു​ത്ത് പ​ക​രു​മെ​ന്നും പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ച്ച സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ര്‍ ടി.​കെ. രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. എ​ഡി​എം എ​ന്‍.​എം. മെ​ഹ​റ​ലി, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ് റീ​ജ​ണ​ല്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ.​ടി. ശേ​ഖ​ര്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി.​പി. അ​ബ്ദു​ല്‍ ക​രീം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.