സംരംഭക സാധ്യതകളെ വിശദീകരിക്കുന്ന സെമിനാര്‍ 18ന്
1466562
Tuesday, November 5, 2024 1:16 AM IST
കോഴിക്കോട്: കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷന്, എസ്എന്‍ഇഎസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, പ്രസാദ് അസ്സോസിയേറ്റ്സ് (ദുബായ് ) എന്നിവര്‍ സംയുക്തമായി നടത്തുന്ന ഹംറിയ ഫ്രീസോണിലെ സംരംഭക സാധ്യതകളെ വിശദീകരിക്കുന്ന സെമിനാര്‍ 18ന് വൈകീട്ട് ആറുമണിക്ക് കോഴിക്കോട് താജ് ഗേറ്റ്വേ ഹോട്ടലില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിസിനസുകാര്‍, സിഇഒമാര്‍, ബിസിനസ് മാനേജര്‍മാര്‍, വിദേശത്ത് ബിസിനസ് തുടങ്ങുവാന്‍ ആഗ്രഹിക്കുന്ന മറ്റു സംരംഭകര്‍ എന്നിവര്‍ക്ക് സെമിനാറില്‍ പങ്കെടുക്കാം.
സെമിനാറില്‍ പങ്കെടുക്കാന്‍ മുന്‍കൂര്‍ രജിസ്ട്രേഷന് നിര്‍ബന്ധമാണ്.
യുഎഇയിലെ രണ്ടാമത്തെ വലിയ ഫ്രീസോണ്‍ ആണ് ഹംറിയ. സംരംഭകര്‍ക്ക് വലിയ തോതില്‍ ആനുകൂല്യങ്ങള്‍ നല്കുന്ന ഫ്രീസോണ്‍ ആണിത്. യുഎഇയില്‍ ഏക ജാലക സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫ്രീസോണില്‍ സംരംഭകം തുടങ്ങാന്‍ സ്പോണ്‍സറുടെ ആവശ്യമില്ല . കോര്‍പ്പറേറ്റ് നികുതി, ആദായ നികുതിയും നല്‍കേണ്ടതില്ല. ഹംറിയ ഫ്രീസോണിലെ ഉന്നത ഉദ്യോഗസ്ഥര്‍ സെമിനാറില്‍ പങ്കെടുത്ത് സംശയ നിവാരണം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് കെ.എസ്. ആനന്ദമണി, എസ്എന്‍ഇഎസ് ജനറല്‍ സെക്രട്ടറി പി. നന്ദകുമാര്‍, ഡോ. സജി കുര്യാക്കോസ്, രവിചന്ദ്രശേഖര്‍, ബ്യൂട്ടി പ്രസാദ് എന്നിവര്‍ പങ്കെടുത്തു.