കോ​ഴി​ക്കോ​ട്: ജി​ല്ലാ ഫി​സി​ക്‌​സ് ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഗ​വ. ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജ് ഫി​സി​ക്‌​സ് വി​ഭാ​ഗ​വു​മാ​യി ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള ഫി​സി​ക്‌​സ് കോ​ണ്‍​ഗ്ര​സ് 9, 10 തീ​യ​തി​ക​ളി​ല്‍ കോ​ഴി​ക്കോ​ട്ട് ന​ട​ക്കും. പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​വേ​ണ്ടി​യാ​ണ് കോ​ണ്‍​ഗ്ര​സ്. മീ​ഞ്ച​ന്ത ഗ​വ. ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലാ​ണ് പ​രി​പാ​ടി. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​യ​ന്‍​സ് പ​ഠ​നം മി​ക​വു​റ്റ​താ​ക്കു​ക, ഗ​വേ​ഷ​ണ അ​ഭി​രു​ചി വ​ള​ര്‍​ത്തു​ക തു​ട​ങ്ങി​യ​വ​യാ​ണ് ല​ക്ഷ്യ​മെ​ന്ന് സം​ഘാ​ട​ക​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 110 വി​ദ്യാ​ര്‍​ഥി​ക​ളും 70 അ​ധ്യാ​പ​ക​രും സം​ബ​ന്ധി​ക്കും. ഒ​മ്പ​തി​നു രാ​വി​ലെ 9.30ന് ​ജി​ല്ലാ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി റീ​ജ​ണ​ല്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എം. ​സ​ന്തോ​ഷ്‌​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സ​ജീ​മാ​ത്യു, കെ.​പി.​സു​ധീ​ര്‍​ബാ​ബു, ടി.​കെ. അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.