താ​മ​ര​ശേ​രി: പ​ഞ്ചാ​യ​ത്ത്‌ 2024-25 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി "ക്ഷീ​രാ​മൃ​തം' മൂ​ന്നാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​റ​വ പ​ശു​ക്ക​ൾ​ക്ക്‌ ധാ​തു ല​വ​ണ മി​ശ്രി​ത​വും വി​ര​മ​രു​ന്നും വി​ത​ര​ണം ചെ​യ്തു. മൂ​ന്ന് ല​ക്ഷം രൂ​പ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ലാ​ൻ ഫ​ണ്ടി​ൽ​നി​ന്നും ചെ​ല​വ​ഴി​ച്ചാ​ണ്‌ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്‌.

പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ​നി​ന്നും അ​പേ​ക്ഷ ന​ൽ​കി​യ 300 ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കും എ​ട്ട്‌ ലി​റ്റ​ർ കാ​ത്സ്യം ടോ​ണി​ക്‌ ഉ​ൾ​പ്പ​ടെ​യു​ള്ള മ​രു​ന്നു​ക​ൾ തീ​ർ​ത്തും സൗ​ജ​ന്യ​മാ​യാണു‌ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ത​ര​ണം ചെ​യ്ത​ത്‌. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി.​കെ. ഗം​ഗാ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ്‌ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ യൂ​നു​സ്‌ അ​മ്പ​ല​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​കെ.​വി. ജ​യ​ശ്രീ, പ​ഞ്ചാ​യ​ത്ത്‌ വൈ​സ്‌ പ്ര​സി​ഡ​ന്‍റ് ഫാ​ത്തി​മ അ​ബു, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ്‌ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​ക​രു​ണാ​ക​ര​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി. ​അ​ബ്ദു​ൾ നാ​സ​ർ, സൈ​നു​ദ്ദീ​ൻ കൊ​ള​ത്ത​ക്ക​ര, സി.​എ. ആ​യി​ഷ, ഇ​ബ്രാ​ഹീം ഹാ​ജി പാ​റ​ങ്ങോ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.